dates-arabia

TOPICS COVERED

സൗദിയില്‍ ഈത്തപ്പഴം വിളവെടുപ്പ് ആരംഭിച്ചതോടെ റിയാദ് ദിരിയ്യയില്‍ ഈത്തപ്പഴ മഹോത്സവത്തിന് വേദി ഒരുങ്ങി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ വിവിധയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും കലാ, സാംസ്‌കാരിക, വിനോദ പരിപാടികളും അരങ്ങേറും.

സൗദ് രാജവംശത്തിന്റെ ആസ്ഥാനമായ ദിരിയ്യയില്‍ നാഷണല്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സ് സെന്ററാണ് ഈത്തപ്പഴ മേള ഒരുക്കിയിട്ടുളളത്. ദിരിയ്യ ഗവര്‍ണര്‍ പ്രിന്‍സ് ഫഹദ് ബിന്‍ സാദ് ബിന്‍ അബ്ദുല്ല മേള ഉദ്ഘാടനം ചെയ്തു.

വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനം, മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വിപണനം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയാണ് മേളയെ ആകര്‍ഷകമാക്കുന്നത്. ഉത്പ്പാദനം വര്‍ധിപ്പിക്കുക, ഗുണനിലവാരം ഉയര്‍ത്തുക, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈത്തപ്പഴ മേള ലക്ഷ്യംവെയ്ക്കുന്നത്. ദേശീയ ഉത്പ്പന്നമായ ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് കാലം സാംസ്‌കാരിക വിനിമയത്തിനുളള അവസരമാക്കി മാറ്റുന്നതിനു മേളയില്‍ വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വര്‍ക്ക് ഷോപ്പുകള്‍, ഈത്തപ്പഴ ലേലം എന്നിവ മേളയുടെ ഭാഗമാണ്. ഈത്തപ്പന അധിഷ്ഠിത കരകൗശല വസ്തു നിര്‍മ്മാണം പരിശീലിക്കാന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രത്യേക പവിലിയനും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

The Saudi date harvest season kicks off with a grand week-long Date Festival in Diriyah, Riyadh. Organized by the National Palms and Dates Center, the event showcases diverse date varieties, cultural programs, and workshops, celebrating Saudi Arabia’s rich agricultural and traditional heritage.