Image: AFP

ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ യുഎസ് ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ സൈന്യം. യുദ്ധം തുടങ്ങിയത് ഇപ്പോഴാണെന്നും ഒരു തരിപോലും ഇറാന്‍ പിന്നോട്ടില്ലെന്നും ഇസ്​ലാമിക് റവ്യൂഷനറി ഗാര്‍ഡ് കോപ്സ് പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ യൂറോപ്യന്‍ ഇന്ധനക്കപ്പലുകള്‍ കടത്തിവിടില്ലെന്നും സൈന്യം തീരുമാനിച്ചതായാണ് സൂചനകള്‍. യുഎസ് ആക്രമണത്തില്‍ തെല്ലും പതര്‍ച്ചയില്ലെന്നും ഇതുകൊണ്ടൊന്നും യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കാനോ പ്ലാന്‍റ് അടയ്ക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്‍ തുറന്നടിച്ചു. അന്താരാഷ്ട്ര കരാറുകളുടെയെല്ലാം ലംഘനമാണ് അമേരിക്കയുടെ ആക്രമണമെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാന്‍ വ്യക്തമാക്കി. Also Read:ഇറാനില്‍ യുഎസ് ഇട്ടത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ത്തു

FILE PHOTO: Oil tankers pass through the Strait of Hormuz, December 21, 2018. REUTERS/Hamad I Mohammed/File Photo/File Photo

ഹോര്‍മുസ് അടച്ചുള്ള ഇറാന്‍റെ നീക്കം ലോകത്തെ മുഴുവനും നീക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ലോകത്തെ ഇന്ധന ഉപഭോഗത്തിന്‍റെ 20 ശതമാനം, അതായത് ഏകദേശം 18 മില്യന്‍ ബാരല്‍ ഇന്ധനവും ഈ കപ്പല്‍ചാലിലൂടെയാണ് കടന്നുപോകുന്നത്. 33 കിലോമീറ്ററോളം മാത്രം വിസ്തൃതിയാണ് ഏറ്റവും സ്ഥൂലമായ ഭാഗത്ത് കടലിടുക്കിനുള്ളത്. ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത സാഹചര്യം വരെ സുഗമമായ കപ്പല്‍ഗതാഗതം അനുവദിക്കുമെന്നായിരുന്നു നേരത്തെ സൈന്യത്തിന്‍റെ നിലപാട്. എന്നാല്‍ ഏത് നിമിഷം ഇസ്രയേലിനായി യുഎസ് ഇറാനെതിരെ തിരിയുന്നോ ആ സമയം കടലിടുക്ക് അടയ്ക്കുമെന്നും ഇറാന്‍ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. അതുകൊണ്ട് തന്നെയാണ് ജനീവയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്‍കൈയെടുത്തതും. Read More: ഫോര്‍ഡോയെ തകര്‍ക്കാന്‍ യുഎസ് ആയുധപുരയിലെ ഭീമന്‍; 13,600 കിലോ ഭാരം

പുലര്‍ച്ചെയോടെയാണ് ഇറാന്‍റെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ബോംബുകളിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്. യുഎസിനും ഇസ്രയേലിനും ലോകത്തിനും തന്നെ അഭിമാന നിമിഷമാണിതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. ഇറാന്‍റെ അതീവ സുരക്ഷിതമായ ആണവകേന്ദ്രമായ ഫോര്‍ഡോ തീര്‍ത്തുവെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്. അതേസമയം, ഇക്കാര്യത്തില്‍ ഇറാന്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. 

(FILES) (FILES) Iranian technicians work at the Isfahan Uranium Conversion Facilities (UCF), 420 kms south of Tehran, on August 8, 2005. President Donald Trump said June 21, 2025 the US military has carried out a "very successful attack" on three Iranian nuclear sites, including the underground uranium enrichment facility at Fordo. "We have completed our very successful attack on the three Nuclear sites in Iran, including Fordow, Natanz, and Esfahan," Trump said in a post on his Truth Social platform. (Photo by Behrouz MEHRI / AFP)

ബി2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് യുഎസ് ഫോര്‍ഡോയിലടക്കം പ്രയോഗിച്ചത്. ആണവായുധമടക്കം 20 ടണ്‍ വരെ സ്ഫോടക വസ്തു വഹിക്കാന്‍ ശേഷിയുള്ളതാണ് ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍.  ഭൂമിയുടെ 60 അടി താഴ്ചയില്‍ വരെ ഇതിന് പ്രഹരമേല്‍പ്പിക്കാന്‍ കഴിയും. ഇറാന്‍റെ ഫോര്‍ഡോ നിലയം സ്ഥിതി ചെയ്യുന്നത് 60 മുതല്‍ 90 അടി വരെ താഴ്ചയിലാണ്. റഡാറില്‍ ചെറിയ കുരുവിയെ പോലെ മാത്രമേ ബി2 പതിയൂ എന്നതിനാല്‍ ശത്രുവിന്‍റെ കണ്ണുവെട്ടിക്കുകയും ഈ വിമാനങ്ങള്‍ക്ക് എളുപ്പമാണ്. 

ENGLISH SUMMARY:

Following US attacks on its nuclear sites, Iran's IRGC declared "war has begun," vowing no retreat and threatening to block European oil tankers in the Strait of Hormuz. Iran asserted it will not halt uranium enrichment and promises strong retaliation.