പരമോന്നത നേതാവായി മുജ്തബ ഖമനായിയോട് കൂറ് പ്രഖ്യാപിച്ച് ഇറാന്റെ രാഷ്്ട്രീയ സൈനീക നേതൃത്വം. എന്നാല്‍, മൊജ്തബയ്ക്കെതിരെ ഇറാനില്‍ നടന്ന ജനകീയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊജ്തബയുടെ നേതൃത്വം അമേരിക്കയുടെ താല്‍പ്പര്യമല്ലെന്നും ഖമനായിയുടെ വിധി പ്രതീക്ഷിക്കണമെന്നും യുഎസ് മുന്നറിയിപ്പ്.
88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സമിതിയാണ് ആയത്തുല്ല ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തത്. റവല്യൂഷണറി ഗാര്‍ഡില്‍ നിര്‍ണായക സ്വാധീനമുള്ള മൊജ്തബ ഇനിയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍ണായകമാണ്. കടുത്ത പ്രായോഗികവാദിയായ മൊജ്തബയില്‍ നിന്ന് സമാധാനനീക്കങ്ങള്‍ തല്‍ക്കാലം പ്രതീക്ഷിക്കുന്നില്ല. മൊജ്തബയുടെ നിയമനം, സ്വന്തം ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഭരണകൂടം വേണമെന്ന യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല. മൊജ്തബയ്ക്കും പിതാവിന്റെ വിധി തന്നെയാകുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റല്‍ ലിന്‍ഡ്സെ ഗ്രഹാം പ്രതികരിച്ചു.
ആരെ തിരഞ്ഞെടുത്താലും അവരെ തീര്‍ക്കുമെന്ന് ഇസ്രയേലും യുഎസും മുന്‍പ് ഭീഷണി മുഴക്കിയതുമാണ്. നിലവിലെ സാഹചര്യത്തില്‍ മൊജ്തബയുടെ സുരക്ഷ പോലും ഇറാന് വെല്ലുവിളിയാണ്. ഇതുവരെ പൊതുവേദികളില്‍ പ്രതൃക്ഷപ്പെടുകയോ സംസാരിക്കുകയോ ചെയ്യാത്ത മൊജ്തബയുടെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇറാനിലെ തെരുവുകളില്‍ മൊജ്തബയ്ക്കെതിരെ ജനം പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.