Palestinians gather to receive aid supplies in Beit Lahia, in the northern Gaza Strip, June 17, 2025. REUTERS/Stringer

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 59 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 200ലേറെപ്പേര്‍ക്ക് പരുക്കേറ്റു. ഐക്യരാഷ്ട്ര സംഘടന വിതരണം ചെയ്ത ഭക്ഷണപ്പൊതികള്‍ വാങ്ങാന്‍ വരി നിന്നിരുന്നവര്‍ക്ക് മേലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. ഖാന്‍ യുനിസ് നഗരത്തില്‍ ജനങ്ങള്‍ക്ക് നേരെ വെടിവയ്പ് നടത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യന്നു. Also Read: അധികാരം ഇറാന്‍ സൈന്യത്തിന് കൈമാറി ഖമനയി? ബങ്കറിലൊളിച്ചു; റിപ്പോര്‍ട്ട്

People carrying sacks of flour walk along al-Rashid street in western Jabalia on June 17, 2025, after humanitarian aid trucks reportedly entered the northern Gaza Strip through the Israeli-controlled Zikim border crossing, amid the ongoing war between Israel and Hamas. (Photo by BASHAR TALEB / AFP)

ഇസ്രയേലിന്‍റെ ആക്രമണങ്ങളില്‍ പരുക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും നാസര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഗാസയിലേക്ക് ഭക്ഷണമെത്തിക്കാനുള്ള അനുമതി ഇസ്രയേല്‍ നല്‍കിയത്. യുഎസ്–ഇസ്രയേല്‍ പിന്തുണയുള്ള സംഘടനയാണ് ഭക്ഷണവിതരണം നടത്തുന്നത്. മിതമായ അളവില്‍ ലഭിക്കുന്ന ധാന്യപ്പൊടികള്‍ വാങ്ങാന്‍ എത്തിയവരാണ് ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിലേറെയും.

ഖാന്‍ യുനിസിലെ ആള്‍ക്കൂട്ടത്തിന് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തതിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. ഭക്ഷണത്തിനായി കാത്തുനില്‍ക്കവേയാണ് ആളുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്നും വരിയില്‍ നിന്നവരില്‍ പലരും കൊല്ലപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സംഘടനയും സ്ഥിരീകരിച്ചു.

TOPSHOT - An Israeli F-16 fighter aircraft flies over Jabalia in the northern Gaza Strip on June 17, 2025. (Photo by BASHAR TALEB / AFP)

തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ടെലഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചുവെന്നും മധ്യ, തെക്കന്‍ ഗാസയിലേക്കുള്ള ഇന്‍റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടുവെന്നും പലസ്തീന്‍ ടെലികോം റെഗുലേറ്ററിയും വ്യക്തമാക്കി. നിരായുധരും നിരപരാധികളുമായ ജനങ്ങള്‍ക്ക് നേരയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തതെന്നും കൂട്ടക്കൊലയാണ് നടന്നതെന്നും ദൃക്സാക്ഷികളിലൊരാള്‍ രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തി. ടാങ്കുകളാണ് ഇരച്ചെത്തിയതെന്നും വലിയ സ്ഫോടനങ്ങളുണ്ടായെന്നും അദ്ഭുതകരമായാണ് താന്‍ രക്ഷപെട്ടതെന്നും മുഹമ്മദ് അബു ഖ്വേഷയെന്ന വ്യക്തി പറഞ്ഞതായും റിപ്പോര്‍ട്ടുകളിലുണ്ട്.

ENGLISH SUMMARY:

An Israeli airstrike and gunfire in Gaza's Khan Younis killed 59 Palestinians and injured over 200 who were waiting for UN-distributed food aid. Witnesses reported an airstrike followed by gunfire. The incident, confirmed by the Gaza Health Ministry and UN, comes as experts warn of famine in the territory.