രുചിയുടെ കാര്യത്തില്‍ കണിശക്കാരാണ് നെയ്യാറ്റിന്‍കരക്കാര്‍. ധാരാളം വിഭവങ്ങളൊന്നും വേണ്ട. പക്ഷേ കാശുകൊടുത്ത് വാങ്ങുന്നത് തൃപ്തിനല്‍കണം . രുചിയും വിലയും ചേരുംപടി ചേരുന്നു നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ രവിയുടെ കടയില്‍ . ഇവിടെ ദോശയുടെ വില രണ്ടുരൂപമാത്രം. ചിക്കന്‍കറിക്ക് മുപ്പതുരൂപയും
കടയ്ക്ക് പേരില്ല. തിരക്കേറിയ റോഡരികിലുമല്ല. പക്ഷേ ഇവിടുത്തെ രുചിക്ക് പരസ്യം നല്‍കുന്നത് അതനുഭവിച്ചവര്‍തന്നെ. ദേശീയ പാതയില്‍ നെയ്യാറ്റിന്‍കരയ്ക്ക് തൊട്ടുമുമ്പ് ഇടത്തേയ്ക്ക് തിരിഞ്ഞ് അതിയന്നൂര്‍ പഞ്ചായത്തിലെ ഭാസ്കര്‍ നഗര്‍ വാര്‍ഡിലാണ് രവിയുടെ കട. രാവിലത്തെ ഭക്ഷണം മാത്രമെ ഇവിടുള്ളൂ. അതും ദോശമാത്രം.ഒപ്പം തേങ്ങാച്ചമ്മന്തിയും കിഴങ്ങുകറിയും ഓംലെറ്റും പപ്പടവും . പിന്നെ ചായയും. പക്ഷേ പ്രധാന വിഭവം തയാറാകാന്‍ ഒന്‍പതുമണിയാകും.
അങ്ങനെ സങ്കീര്‍ണമായ രസക്കട്ടുകളൊന്നുമില്ല. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്. പച്ചമുകളക് . കറിവേപ്പില, പിന്നെ എല്ലാവരും ഇടുന്ന പൊടിവര്‍ഗങ്ങള്‍. കണ്ണളവിലാണ് രവി അവ ചേര്‍ക്കുക. അതുതന്നെയാണ് രുചിയുടെ രഹസ്യവും. ഇന്നത്തെകാലത്ത് അവിശ്വസനീയമെന്ന തോന്നാവുന്ന വില നിലവാരമാണ് രവിയുടെ കടയുടെ മറ്റൊരാകര്‍ഷണം.
ഉച്ചയ്ക്ക് പന്ത്രണ്ടിന് മുമ്പ് വിഭവങ്ങളൊക്കെ തീരും. അതോടെ കടപൂട്ടും. രവി ഇപ്പോള്‍ അതിയന്നൂര്‍ പഞ്ചായത്തിലെ ഭാസ്കര്‍ നഗര്‍ വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതോടെ ഉച്ചയ്ക്ക് ശേഷവും വിശ്രമമില്ല. നേരെ വോട്ടുചോദിക്കാനിറങ്ങും. രവിയുടെ രാഷ്ട്രീയമൊന്നും പതിവുകാര്‍ക്കും അല്ലാത്തവര്‍ക്കും പ്രശ്നമല്ല. അവര്‍ ഈ രുചിതേടി വന്നുകൊണ്ടിരിക്കുന്നു.