This photo released by an official website of the office of the Iranian supreme leader, shows Supreme Leader Ayatollah Ali Khamenei in a televised speech, under a portrait of the late revolutionary founder Ayatollah Khomeini, Friday, June 13, 2025. (Office of the Iranian Supreme Leader via AP)

  • ഖമനയി വടക്കുകിഴക്കന്‍ ടെ​ഹ്​റാനിലെ ബങ്കറില്‍?
  • വിശ്വസ്തരെയെല്ലാം ഇസ്രയേല്‍ വധിച്ചു
  • ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കനത്ത നാശം

ഇറാന്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ സുപ്രധാന അധികാരങ്ങളെല്ലാം സൈന്യത്തിന് ഖമനയി കൈമാറിയെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ സൈന്യത്തിനും റവല്യൂഷനറി ഗാര്‍ഡിനുമായി സുപ്രധാന ചുമതലകള്‍ നല്‍കിയതിന് പിന്നാലെ  വടക്ക് കിഴക്കന്‍ ടെഹ്​റാനിലെ ഭൂഗര്‍ഭ ബങ്കറില്‍ ഖമനയി ഒളിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകന്‍ മുസ്തഫ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ഖമനയിക്കൊപ്പമുണ്ടെന്ന് ഇറാന്‍ ഇന്‍സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

israel-attack-iran

അതിരൂക്ഷമായ ആക്രമണങ്ങളാണ് ഇറാനിലും ഇസ്രയേലിലുമായി നടക്കുന്നത്. ഖമനയിയുടെ ഒളിത്താവളം കൃത്യമായി അറിയാമെന്നും ഇപ്പോള്‍ കൊല്ലാതെ വിടുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. നിരുപാധികം ഇറാന്‍ കീഴടങ്ങണമെന്നും ക്ഷമ നേര്‍ത്ത് വരികയാണെന്നും ട്രംപ് കുറിച്ചിരുന്നു. 1989 ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഇറാന്‍ സൈന്യത്തെയും രാജ്യത്തെ സുപ്രധാന പദവികളും കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും ഖമനയി ആയിരുന്നു. 

അതേസമയം, വിശ്വസ്തരെല്ലാം ഖമനയിയെ കൈവിട്ടുവെന്നും അടുപ്പക്കാരെ ഇസ്രയേല്‍ തിരഞ്ഞ് പിടിച്ച് വധിച്ചതോടെ ഖമനയിയില്‍ നിന്നും അധികാരം കൈവിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സലാമി അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത് ഖമനയിക്ക് വന്‍ ആഘാതമാണ് നല്‍കിയതെന്നും വലിയ ശൂന്യത സൈന്യത്തിലുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

FILE PHOTO: Islamic Revolutionary Guard Corps (IRGC) Commander-in-Chief Major General Hossein Salami speaks during a meeting with Iran's Supreme Leader Ayatollah Ali Khamenei in Tehran, Iran August 17, 2023. Office of the Iranian Supreme Leader/WANA (West Asia News Agency) via REUTERS  ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY/File Photo

ഖമനയിയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഖമനയിയെ വധിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നലെ വെളിപ്പെടുത്തിയത്. ഇറാന്‍റെ ആണവ മേഖലകളിലും ടെഹ്​റാനിലുമായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 224 ഇറാന്‍ പൗരന്‍മാരെങ്കിലും കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ഇറാന്‍റെ പ്രത്യാക്രമണങ്ങളില്‍ 24 ഇസ്രയേലികളും കൊല്ലപ്പെട്ടു. 

ENGLISH SUMMARY:

Following President Trump's warning, reports suggest Iran's Supreme Leader Khamenei has transferred key powers to the military and Revolutionary Guard. He is reportedly in a bunker in northeastern Tehran with family, including his son Mojtaba, according to Iran Insight.