ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കി ഇറാന്‍ . ഇസ്രയേലിലെ ജറുസലേമിലും ടെല്‍ അവീവിലും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ നാല്‍പതിറേലെ പേര്‍ക്ക് പരുക്കേറ്റെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 150 ഇടങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളടക്കം ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചു. യെമനില്‍ നിന്ന് ഹൂതി വിമതരും ഇസ്രയേലിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തി.
സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന് പൗരന്മാരോട് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് നിര്‍ദേശം നല്‍കി. സംഘര്‍ഷം വിലയിരുത്താന്‍ യുഎന്‍ സുരക്ഷാകൗണ്‍സില്‍ യോഗം ചേര്‍ന്നു. ഇസ്രയേല്‍ ആക്രമണം പ്രാകൃതമെന്ന് ഇറാന്‍ യുഎന്നില്‍ പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടെന്നും 320 പേര്‍ക്ക് പരുക്കേറ്റെന്നും ഇറാന്‍ അറിയിച്ചു. ഇസ്രയേല്‍ ജെറ്റ് വെടിവച്ചിട്ടെന്നും പൈലറ്റിനെ പിടികൂടിയെന്നും ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി കിരീടാവകാശിയുമായും ഖത്തര്‍ പ്രധാനമന്ത്രിയുമായും ഫോണില്‍ സംസാരിച്ചു.
ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും കടുത്ത ആക്രമണത്തിന് സജ്ജമാണെന്നാണ് ആവര്‍ത്തിക്കുന്നത്. യുഎസ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നായി വാങ്ങിക്കൂട്ടിയ ആയുധങ്ങളിലാണ് ഇരുരാജ്യങ്ങളും ഊറ്റംകൊള്ളുന്നത്.