Image: x.com/Ostrov

Image: x.com/Ostrov

  • സിന്‍വാറിനെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തിയിരുന്നു
  • മൃതദേഹം കണ്ടെത്തിയത് ഖാന്‍ യുനിസിലെ ടണലിലെന്ന് സൂചന
  • ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ഇസ്രയേലും ഹമാസും

ഹമാസ് ഉന്നത നേതാവും ഗാസയിലെ സൈനികത്തലവനുമായ മുഹമ്മദ് സിന്‍വര്‍ കൊല്ലെപ്പെട്ടെന്ന് ഇസ്രയേലിന്‍റെ സ്ഥീരികരണം. സിന്‍വാറിന്‍റെ മൃതദേഹം ഖാന്‍ യുനിസിലെ ടണലില്‍ നിന്ന് ഇസ്രയേല്‍ സൈന്യം കണ്ടെത്തിയെന്ന് സൗദി ചാനലായ അല്‍ ഹദയത് റിപ്പോര്‍ട്ട് ചെയ്യുന്നു. സിന്‍വാറിനൊപ്പം സഹായികളായ പത്തുപേരും കൊല്ലപ്പെട്ടുവെന്നും ഇവരുടെ മൃതദേഹങ്ങളും ഇവിടെ നിന്നും ലഭിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. റാഫയിലെ ഹമാസ് നേതാവായ മുഹമ്മദ് ഷബാനയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും സൂചനകളുണ്ട്. സിന്‍വാറിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെങ്കിലും സിന്‍വാറിന്‍റെയും ഷബാനയുടെയും മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഇസ്രയേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. Also Read: 'ബന്ദികളെ വിട്ടയയ്ക്കാം'; ഹമാസ്

ചൊവ്വാഴ്ചയാണ് സിന്‍വാര്‍ ഒളിവില്‍ താമസിക്കുന്നതെന്ന് കരുതിയ യൂറോപ്യന്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി  ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ചൊവ്വാഴ്ചയ്ക്ക് ശേഷവും ആശുപത്രി പ്രദേശത്ത് ഇസ്രയേല്‍ ബോംബാക്രമണം തുടര്‍ന്നു. ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ഹമാസ് നേതാവ് സിന്‍വാറിന്‍റെ സ്ഥിതിയാകും ഹൂതികളുടെ തലവനുമുണ്ടാകുകയെന്നും വധിക്കുമെന്നും ഇസ്രയേല്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടില്ല.

ആരാണ് മുഹമ്മദ് സിന്‍വാര്‍? 

കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വധിച്ച മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്‍റെ ഏറ്റവും ഇളയ സഹോദരനാണ്  ഹമാസിന്‍റെ മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് സിന്‍വാര്‍. മുഹമ്മജ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ ജൂലൈയിലാണ് ഹമാസിന്‍റെ സൈനിക വിഭാഗത്തിന്‍റെ ചുമതല മുഹമ്മദ് സിന്‍വാര്‍ ഏറ്റെടുത്തത്. ബന്ദികളെ വിട്ടയ്ക്കാതെ സമാധാനശ്രമങ്ങള്‍ തടസപ്പെടുത്തിയത് സിന്‍വാറാണെന്നായിരുന്നു ഇസ്രയേലിന്‍റെ വാദം. 1990കളില്‍ മുഹമ്മദ് സിന്‍വാറിനെ പിടികൂടി ഒന്‍പത് മാസം ഇസ്രയേലിലും മൂന്ന് വര്‍ഷം റമല്ലയിലും തടവിലിട്ടിരുന്നു. 2000ത്തില്‍ സിന്‍വാര്‍ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. 2006 ല്‍ ഹമാസിന് വേണ്ടി ഇസ്രയേല്‍ സൈനികനായ ഗിലാദ് ഷലിതിനെ സിന്‍വാര്‍ തട്ടിക്കൊണ്ടു പോയതോടെയാണ് ഹിറ്റ്​ലിസ്റ്റില്‍ ഇടംപിടിക്കുന്നത്.

ENGLISH SUMMARY:

Israel has reportedly killed top Hamas military commander Muhammad Sinwar, with his body allegedly found in a tunnel in Khan Younis, according to Saudi channel Al Hadath. Alongside Sinwar, ten of his aides were also reportedly killed. Another Hamas leader, Muhammad Shabana, is believed to have died in an airstrike in Rafah. While the Israeli military had previously targeted locations where Sinwar was suspected to be hiding, including a European hospital, official confirmation from Israel or Hamas is still pending regarding Sinwar's death.