Flames rise from northern Gaza, as seen from the Israeli side of the Israel-Gaza border, May 17, 2025. REUTERS/Amir Cohen TPX IMAGES OF THE DAY
ഗാസയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ പുതിയ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയാല്‍ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കാമെന്ന നിര്‍ദേശം ഹമാസ് മുന്നോട്ട് വച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേലിന്‍റെ പിടിയിലുള്ള പലസ്തീന്‍ തടവുകാരെ വിട്ടയച്ചാല്‍ പകരം 9 ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് നിലപാട്. ഖത്തറില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ഹമാസ് തീരുമാനം അറിയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗാസയില്‍ കനത്ത ബോംബിങ് നടത്തുന്നതിലൂടെ ഹമാസിനെ പ്രതിരോധത്തിലാക്കി ബന്ദികളെ മുഴുവനായും മോചിപ്പിക്കുകയാണ് ഇസ്രയേലിന്‍റെ ലക്ഷ്യമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Activists from Pink Front take part in a protest to demand the release of Israeli hostages kidnapped during the deadly October 7, 2023, attack on Israel by Hamas, in Tel Aviv, Israel, May 17, 2025. REUTERS/Nir Elias
ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി പ്രതിദിനം 400 ട്രക്കുകള്‍ കടത്തിവിടണം, പ്രശ്നബാധിത പ്രദേശത്ത് നിന്നും രോഗികളെയും പരുക്കേറ്റവരെയും പുറത്തേക്ക് മാറ്റുന്നത് തടയരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും വെടിനിര്‍ത്തലിനായി ഹമാസ് മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ ഇസ്രയേല്‍ തയ്യാറാണെന്നും പകരമായി കൈവശമുള്ള ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്‍റെ തെളിവും വിശദമായ വിവരങ്ങളും കൈമാറണമെന്നാണ് ഇസ്രയേലിന്‍റെ ആവശ്യം.
ഖത്തറിന്‍റെയും യുഎസിന്‍റെയും മധ്യസ്ഥതയിലാണ് ദോഹയില്‍ വച്ച് പുതിയ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ നടന്നത്. വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ഇതുവരെയും ഔദ്യോഗിക പ്രതികരണം ഇസ്രയേല്‍ നടത്തിയിട്ടില്ലെങ്കിലും യുദ്ധം അവസാനിക്കുന്നത് വരെ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
A view shows Israeli military vehicles near the Israel-Gaza border, in Israel, May 16, 2025. REUTERS/Ammar Awad
ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ 'ഓപറേഷന്‍ ഗിദെയോന്‍സ് ചാരിയറ്റി'ല്‍ 24 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഗാസമുനമ്പിലെ തെക്കന്‍ ഭാഗത്ത് അഭയാര്‍ഥികള്‍ക്കായി കെട്ടിയിരുന്ന ടെന്‍റുകള്‍ക്ക് മുകളിലേക്കാണ് ഇസ്രയേല്‍ വ്യോമസേന ബോംബുകള്‍ വര്‍ഷിച്ചത്. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ആള്‍നാശമാണിതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൂടാരങ്ങള്‍ക്ക് തീ പിടിച്ചതോടെ കനത്ത ആള്‍നാശമുണ്ടായെന്നും സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിലേറെയുമെന്നും സന്നദ്ധസംഘടനകളും വെളിപ്പെടുത്തുന്നു. നിരവധിപ്പേര്‍ക്കാണ് പരുക്കേറ്റത്. ട്രംപിന്‍റെ സന്ദര്‍ശനം പലസ്തീനികളുടെ ജീവനെടുത്തെന്നായിരുന്നു ഹമാസിന്‍റെ പ്രതികരണം. മാര്‍ച്ച് മുതല്‍ ഗാസയിലേക്ക് വൈദ്യസഹായമുള്‍പ്പടെയുള്ള ട്രക്കുകള്‍ ഇസ്രയേല്‍ കടത്തിവിട്ടിരുന്നില്ല.