People look on near the Gaza Strip as seen from the Israel-Gaza border in southern Israel, Friday, May 16, 3025. (AP Photo/Maya Alleruzzo)
ഗാസയില്‍ നിന്ന് പലസ്തീന്‍കാരെ കുടിയൊഴിപ്പിക്കാന്‍ യുഎസ് തയ്യാറെടുക്കുന്നുവെന്ന് സൂചന. ഗാസ മുനമ്പില്‍ കഴിയുന്ന പത്തുലക്ഷത്തോളം പലസ്തീനികളെയാണ് ട്രംപ് ഭരണകൂടം ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ലിബിയന്‍ സര്‍ക്കാരുമായി യുഎസ് ചര്‍ച്ച ചെയ്തുവെന്നും തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും യുഎസ് സര്‍ക്കാരിലെ മുന്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ അഞ്ചുപേരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
Libyan security forces line the streets during as protesters gather in Tripoli's Martyrs Square to call for the resignation of the national unity government on May 16, 2025. Flights resumed on May 16 at Tripoli's airport as businesses and markets reopened after days of deadly fighting between armed groups in the Libyan capital. The violence in Tripoli was sparked by the killing of Abdelghani al-Kikli, head of the Support and Stability Apparatus (SSA) faction, by the Dbeibah-aligned 444 Brigade. (Photo by AFP)
പലസ്തീനികള്‍ക്ക് അഭയം നല്‍കുന്നതിന് പകരമായി ലിബിയയ്ക്ക് കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കാനാണ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം. പത്തുവര്‍ഷത്തിന് മുന്‍പാണ് ലിബിയയ്ക്കുള്ള ധനസഹായം പൂര്‍ണമായും യുഎസ് നിര്‍ത്തിവച്ചത്.
A view shows Israeli military vehicles near the Israel-Gaza border, in Israel, May 16, 2025. REUTERS/Ammar Awad
അതേസമയം, വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അവാസ്തവമായ കാര്യമാണ് പ്രചരിക്കുന്നതെന്നായിരുന്നു യുഎസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പ്രതികരിച്ചത്. നിലവിലെ സാഹചര്യം ഇത്തരമൊരു പദ്ധതിക്ക് യോജിച്ചതല്ലെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചപോലും ഉണ്ടായിട്ടില്ലെന്നും പ്രായോഗികമല്ലാത്ത കാര്യമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഇസ്രയേലിനോട് ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ യുഎസ് പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. പക്ഷേ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇസ്രയേല്‍ ഭരണകൂടവും തയ്യാറായിട്ടില്ല.
A protestor shows a 'Free Palestine' logo on a t-shirt during a demonstration in Brussels on May 11, 2025, organized by a coalition of some 60 civil society organizations in a call to demand a ceasefire in The Palestinian Gaza Strip. The war on Gaza erupted after the Palestinian Hamas militant's October 2023 attack on Israel, which resulted in the deaths of 1,218 people, mostly civilians, according to an AFP tally based on official figures. The Gaza health ministry said on may 10, 2025, that at least 2,701 people have been killed since Israel resumed its campaign in Gaza, bringing the overall death toll since the war broke out to 52,810. (Photo by HATIM KAGHAT / Belga / AFP) / Belgium OUT
അതിനിടെ പലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റുന്നത് സംബന്ധിച്ച ഒരു ചര്‍ച്ചകളെ കുറിച്ചും അറിവില്ലെന്നായിരുന്നു ഹമാസിന്‍റെ മുതിര്‍ന്ന വക്താവായ ബസീം നെയിം പ്രതികരിച്ചത്. 'ജന്മനാടിനോട് ദൃഢമായ ബന്ധമാണ് പലസ്തീനികള്‍ക്കുള്ളത്. പലസ്തീന്‍റെ ഓരോ തരി മണ്ണും ,കുടുംബവും, നാടും സംരക്ഷിക്കാനും കുട്ടികളുടെ ഭാവിക്കായി നിലകൊള്ളാനും അവസാന ശ്വാസം വരെ പലസ്തീനിലെ ഓരോരുത്തരും നിലകൊള്ളുമെന്ന് എന്‍ബിസി ന്യൂസിനോട് നെയീം പ്രതികരിച്ചു. പലസ്തീന്റെ കാര്യം പലസ്തീന്‍ ജനത തീരുമാനിക്കുമെന്നും അതിപ്പോള്‍ ഗാസയിലായാലും എവിടെ ആയാലും എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും പുറത്ത് നിന്ന് ആരും നിര്‍ദേശിക്കേണ്ടതില്ലെന്നും നെയീം തുറന്നടിച്ചു.
മുഅമര്‍ ഗദ്ദാഫിക്കെതിരെ ഒന്നരപ്പതിറ്റാണ്ട് മുന്‍പ് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപമുണ്ടാക്കിയ അസ്ഥിരതകളില്‍ നിന്ന് ലിബിയ ഇതുവരെ പുറത്തുകടന്നിട്ടില്ല. നിലവിലുള്ള ജനങ്ങള്‍ക്ക് പോലും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനോ, ക്ഷേമം ഉറപ്പാക്കാനോ പോലും സാധിക്കാത്ത സാമ്പത്തിക പരാധീനതയിലാണ് ലിബിയ കഴിയുന്നത്. പാശ്ചാത്യ പിന്തുണയുള്ള അബ്ദുല്‍ ഹമീദ് ദെബയ്യയുടെ സര്‍ക്കാരും പശ്ചിമേഷ്യന്‍ പിന്തുണയുള്ള ഖലീഫ ഹഫ്താറിന്‍റെ സര്‍ക്കാരുമാണ് ലിബിയ പിടിച്ചടക്കാന്‍ നിലവില്‍ പൊരുതുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, ഭീകരവാദം, കുഴിബോംബുകള്‍, ആഭ്യന്തര കലഹം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സ്വന്തം പൗരന്‍മാര്‍ ലിബിയയില്‍ പോകുന്നത് യുഎസ് വിലക്കിയിട്ടുമുണ്ട്. 7.36 ദശലക്ഷം ജനങ്ങളാണ് നിലവില്‍ ലിബിയയില്‍ ഉള്ളത്.