gas-cylinder-explosion-muscat

മസ്കത്ത് ബൗഷറിലെ ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത (53) എന്നിവരാണ് മരിച്ചത്. 

ഇന്ന്  പുലർച്ചെയായിരുന്നു അപകടം. സ്‌ഫോടനത്തെ തുടർന്ന് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഭാഗികമായി തകർന്നുവീണു. പ്രാഥമിക അന്വേഷണത്തിൽ പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സൂചിപ്പിച്ചു. അപകടത്തിൽ മരിച്ച പങ്കജാക്ഷനും സജിതയും റസ്റ്റോറന്റിന് മുകളിലത്തെ നിലയിലാണ്  താമസിച്ചിരുന്നത്.

ENGLISH SUMMARY:

Malayali couple dies in gas cylinder explosion in Muscat