dubai-death

ദുബായ് കരാമയിൽ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ (26) കുത്തേറ്റ് മരിച്ചു. ആനിമോളുടെ ആണ്‍ സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ അബിൻ ലാൽ മോഹൻലാലിനെ (28) ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതി വിമാനത്താവളത്തിൽ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം. വാക്കുതർക്കത്തിനിടെ അബിൻ ലാൽ ആനിമോളെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അബുദാബിയിലെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ അബിൻ ലാൽ. ദുബായിലെ ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ആനിമോൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു