ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുമ്പോഴും പൊരുതാനുറച്ച് ഹമാസ്. ഗാസയിലെ യുദ്ധത്തിലേക്ക് ചേരാന്‍ 30,000 യുവാക്കളെ ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ് റിക്രൂട്ട് ചെയ്തതായാണ് വിവരം. സൗദി ചാനലായ അൽ അറബിയ പലസ്തീന്‍ സോഴ്സിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് മാര്‍ച്ച് 18 ന് ശേഷം ഇസ്രയേല്‍ വലിയ ആക്രമണമാണ് ഹമാസിന് നേരെ നടത്തുന്നത്.
പുതുതായി ഹാമാസിനൊപ്പം ചേര്‍ന്നവര്‍ക്കുള്ള പരിശീലന ക്യാംപുകള്‍ യുദ്ധസമയത്താ അതിന് മുന്‍പാണോ നടത്തിയത് എന്നതില്‍ റിപ്പോര്‍ട്ട് വ്യക്തത നല്‍കുന്നില്ല. പുതുതായി റിക്രൂട്ട് ചെയ്തവര്‍ക്ക് ഗോറില്ല യുദ്ധരീതിക്ക് അപ്പുറമുള്ള യുദ്ധ പരിചയമില്ലെന്നും അല്‍ അറബിയ റിപ്പോര്‍ട്ടിലുണ്ട്. റിക്രൂട്ട്മെന്‍റ് സമയം പറയുന്നില്ലെങ്കിലും വെടിനിർത്തൽ കരാർ തകർന്നതിനെത്തുടർന്ന് മാര്‍ച്ചില്‍ പുനരാരംഭിച്ച യുദ്ധത്തിന്റെ തുടക്കത്തിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
അതേസമയം ഹമാസിന് ആയുധങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹമാസ് ഡ്രോണുകളുടെയും ദീര്‍ഘദൂര മിസൈലുകളുടെയും അഭാവം നേരിടുന്നുണ്ട്. ഇതിനാല്‍ ഇസ്രയേല്‍ സൈന്യം ഉപയോഗിച്ച മിസൈലുകളുടെ അവശിഷ്ടങ്ങളും പൊട്ടിത്തെറിക്കാത്ത സ്ഫോടനക വസ്തുക്കളും ഹമാസ് പുനരുപയോഗം ചെയ്യുത് ഉപയോഗിക്കുന്നതായാണ് വിവരം.
ഇസ്രയേല്‍ ഞായറാഴ്ച ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ മാത്രം 25 പേരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 18 ന് പുനരാംരഭിച്ച യുദ്ധത്തില്‍ ഇതുവരെ 1400 ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഹമാസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 1500 പേരാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്