പലസ്തീന്‍ തടവുകാരുടെ മോചനം വൈകുമെന്ന വാര്‍ത്ത കണ്ട് വിലപിക്കുന്ന തടവുകാരന്‍റെ ബന്ധു.
ഗാസ വെടിനിര്‍ത്തല്‍ കരാറിന് വിലങ്ങു തടിയായി തടവുകാരുടെ മോചനത്തില്‍ നിന്ന് പിന്മാറി ഇസ്രയേല്‍. ബന്ദികളെ കൈമാറുമ്പോൾ ഹമാസ് നടത്തുന്ന അപമാനകരമായ ചടങ്ങുകൾ അവസാനിപ്പിക്കുന്നത് വരെ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. ആറു ഇസ്രയേല്‍ ബന്ദികളുടെ മോചനത്തിന് പകരമായി ശനിയാഴ്ച വിട്ടയക്കാന്‍ തീരുമാനിച്ച 620 പലസ്തീന്‍ തടവുകാരുടെ മോചനമാണ് വൈകുന്നത്.
തടവുകാരെ പുറത്തെത്തിക്കാന്‍ ബസില്‍ കയറ്റിയതിന് ശേഷമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മോചനം വൈകുമെന്ന പ്രസ്താവനയിറക്കിയത്. തുടര്‍ന്ന് ഇവരെ ജയിലിലേക്ക് മാറ്റി. ഗാസ വെടിനിർത്തല്‍ കരാറിന്‍റെ ആദ്യ ഘട്ടത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ മോചനമാണിത്.
കൊല്ലപ്പെട്ട ബന്ദി ഷിരി ബിബാസിന്‍റെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കൈമാറ്റം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഇസ്രയേല്‍ കടുപ്പിച്ചത്. മറ്റുള്ളവരെ മോചിപ്പിക്കുന്ന ചടങ്ങിലേക്ക് ബന്ദികളെ കൊണ്ടുവരുന്നതും ഇതിന്‍റെ വിഡിയോകള്‍ പ്രചരിപ്പിക്കുന്നതും അപമാനിക്കലാണെന്നാണ് ഇസ്രയേലിന്‍റെ വാദം. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടു.
തീരുമാനത്തെ അപലപിച്ച ഹമാസ് ബന്ദി കൈമാറ്റത്തെ സംബന്ധിച്ച ഇസ്രയേല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും പ്രതികരിച്ചു. പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതുവരെ മധ്യസ്ഥർ മുഖേന ഇസ്രായേലുമായി കൂടുതൽ ചർച്ചകള്‍ക്കില്ലെന്ന് ഹമാസ് നേതാക്കൾ പറഞ്ഞു.
ഗാസ മുനമ്പിൽ ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ ഇസ്രായേൽ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ തീരുമാനത്തിന് യുഎസ് പിന്തുണയുണ്ട്. ഇസ്രായേലി ബന്ദികളോട് ഹമാസിന്‍റേത് ക്രൂരമായ പെരുമാറ്റം എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.