TAGS

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തെന്ന ആരോപണം തള്ളി പാകിസ്ഥാന്‍. കനത്ത മഴമൂലമാണ് ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിറാജ് ഗ്രാമത്തിലാണ് പ്രസ്തുത ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം തകര്‍ത്തുവെന്നതരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് സംഭവത്തെ ഇന്ത്യ അപലപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷിക്കണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. 

എന്നാല്‍ ക്ഷേത്രം തകർത്തുവെന്ന ആരോപണം പാകിസ്ഥാൻ നിഷേധിച്ചു. നൂറിലധികം വർഷംങ്ങള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ കെട്ടിടം ജൂലൈ 21നുണ്ടായ കനത്ത മഴയെത്തുടർന്ന് തകരുകയാണുണ്ടായതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ക്ഷേത്രം ആസൂത്രിതമായി തകർത്തതാണെന്നത് തെറ്റായ പ്രചാരണമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇന്ത്യ സംഭവത്തെ വളച്ചൊടിക്കുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചു. മഴക്കെടുതിയിൽ തകർന്ന കെട്ടിടം പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

അതേസമയം ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന മദ്രസ വിപുലീകരിക്കുന്നതിന് വേണ്ടി ഒരുകൂട്ടം മതഭ്രാന്തന്‍മാര്‍ ക്ഷേത്രം ഇടിച്ചുനിരത്തുകയായിരുന്നുവെന്നാണ് ചില ന്യൂനപക്ഷ സംഘടനകള്‍ ആരോപിച്ചിരുന്നത്. 

ENGLISH SUMMARY:

Pakistan Hindu Temple Damage is a developing story where allegations of temple demolition in Pakistan are being refuted by the Pakistani foreign ministry, citing heavy rains as the cause of damage to the centuries-old Hindu temple. India has condemned the incident and demanded an investigation, but Pakistan claims the news is a political misrepresentation.