Residents look at buildings and street submerged by mud following flash floods and a landslide disaster in Devighat, in Nepal's Nuwakot district on August 26, 2026. A massive flood and landslide disaster on the Nepal-Tibet border killed at least 103 people on August 26, 2026 and left several hundred missing, many of them foreign tourists. Aid workers said entire settlements had been "wiped out". Some 403 tourists -- 341 of them foreigners -- were unaccounted for several hours after the disaster struck, according to the tourism ministry. (Photo by PRAKASH MATHEMA / AFP)

  • മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുതിച്ചുയരുന്നു. കൊച്ചിയില്‍ നിന്നുപോയ 36പേര്‍ സുരക്ഷിതര്‍, റസുവ, ധാഡിംഗ് ജില്ലകളില്‍ വന്‍ നാശനഷ്ടം, മരുന്നടക്കം സഹായമെത്തിച്ച് ഇന്ത്യ

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 160 ആയി. 134 ഇന്ത്യക്കാരടക്കം 750ലധികം പേരെ കാണാതായിട്ടുണ്ട്. രക്ഷാ പ്രവർത്തനം രാത്രിയിലും ഊർജിതമായി തുടർന്നു. ഡ്രോണുകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്.  നൂറിലേറെ പേരെ രക്ഷിച്ചെങ്കിലും പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ തിരച്ചിൽ ദുഷ്കരമാണ്. കാണാതായ ഇന്ത്യക്കാരിൽ 77 പേർ ഇഷ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൈലാസ മാനസരോവർ തീർഥാടനത്തിന് പോയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുളളവരും കൂട്ടത്തിൽ ഉണ്ട്. ഇവരെ രക്ഷിക്കാൻ നേപ്പാൾ സർക്കാരുമായി ചേർന്ന് ഇന്ത്യൻ എംബസി ശ്രമം തുടരുന്നു. 

കൊച്ചിയിൽ നിന്നു പോയ 36 അംഗ വിനോദ യാത്ര സംഘം സുരക്ഷിതരാണ്. പ്രളയജലം എത്താനുള്ള സാധ്യത മുന്നിൽക്കണ്ട് ബിഹാറിൽ ഗണ്ഡക് നദീതീരത്തുള്ളവരെ ഒഴിപ്പിച്ചു. ഉത്തർപ്രദേശിലും ജാഗ്രത തുടരുന്നു. ഇന്ത്യ ഇന്നലെ മരുന്നുകൾ അടക്കം 10 ടൺ രക്ഷാ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചു. കൂടുതൽ സഹായവുമായി ഇന്നും വ്യോമസേന വിമാനങ്ങൾ കാഠ്മണ്ഡുവിൽ ഇറങ്ങും. ഇന്ത്യൻ കര, വ്യോമ സേനകൾ രക്ഷാദൗത്യത്തിൽ പങ്കാളികളാകും. മിന്നൽ പ്രളയത്തിൽ ടിബറ്റിൽ മൂന്നു മരണം സ്ഥിരീകരിച്ചു. മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്.

നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്കായി നേപ്പാളിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ തുറന്നു. 977 98 51 31 68 07, 977 970 910 7500 എന്നീ നമ്പറുകളില്‍ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭിക്കും. നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരും ഹെല്‍പ്പ് ലൈന്‍ സെന്‍ററുകള്‍ തുറന്നു. 180 042 539 39  എന്നതാണ് നോര്‍ക്കയുടെ ടോള്‍ഫ്രീ നമ്പര്‍. 94 47 11 18 44, 97 47 13 21 47 എന്നീ നമ്പറുകളില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെടാം.

Nepal Flash Floods: Death Toll Exceeds 160, Over 750 Missing Including 134 Indians:

A devastating flash flood in Nepal has claimed over 160 lives, with more than 750 individuals—including 134 Indian nationals, notably pilgrims visiting Kailash Mansarovar—reported missing. Rescue operations, supported by drones and coordinated by Indian and Nepalese forces, continue relentlessly despite difficult conditions in the hardest-hit areas. India has dispatched 10 tons of relief materials and medical supplies, while the Indian Embassy and state governments have established emergency helpline numbers to assist affected families. Meanwhile, neighboring regions in Bihar and Uttar Pradesh remain on high alert, and authorities have successfully confirmed the safety of several tourist groups, including a 36-member team from Kochi