ട്രെയിൻ യാത്രയ്ക്കിടെയുള്ള യുവ ദമ്പതികളുടെ സ്നേഹപ്രകടനം അതിരുകടന്നതോടെ സമൂഹമാധ്യമങ്ങളിലാകെ വിമർശനവും സൈബർ അറ്റാക്കും. മലേഷ്യയിലെ ക്ലാങ് വാലിയിലാണ് സംഭവം. ആൺകുട്ടി മറ്റ് യാത്രക്കാർക്ക് മുന്നിൽ വെച്ച് പങ്കാളിയോട് അതിരുവിട്ട് പെരുമാറുന്നതും ചുറ്റുമുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ഒരാൾ ഫോണിൽ പകർത്തി സമൂഹമാധ്യമായ ത്രെഡ്‍സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ആൺകുട്ടി പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൊതുസ്ഥലത്തുവെച്ച് ലൈംഗികമായി പെരുമാറുന്നതും വിഡിയോയിൽ കാണാം. ജൂൺ 6 ന് എംആർടി കാജാങ് ലൈനിലെ ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രക്കാരിലൊരാളാണ് ദൃശ്യങ്ങൾ പകർത്തിയത്.
യുവ ദമ്പതികളുടെ എതിർവശത്ത് ഇരിക്കുമ്പോഴാണ് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തി കണ്ടത് എന്ന ക്യാപ്ഷനോടെ ഇദ്ദേഹം വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് ചർച്ചയായതോടെ അത് നീക്കം ചെയ്തു. എന്നാൽ അതിന് ശേഷം മറ്റ് പല അക്കൗണ്ടുകളിൽ നിന്നും ഈ വിഡിയോ പോസ്റ്റ് ചെയ്തു.
വീഡിയോയിൽ, റിസർവ് ചെയ്ത സീറ്റിൽ ഇരിക്കുന്ന പെൺകുട്ടി, ആൺകുട്ടിയുടെ വലതു കാൽമുട്ടിൽ ഒരു കൈ വെച്ച് അവന്‍റെ മേല്‍ ചാരി നിൽക്കുന്നത് കാണാം. രണ്ട് കൈകളിലും ഒരു വലിയ ഷോപ്പിങ് ബാഗ് പിടിച്ചിരിക്കുന്നതും, ആൺകുട്ടി അവളുടെ കവിളിൽ തുർച്ചയായി ചുംബിക്കുന്നതും മാറിടത്തിൽ സ്പർശിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. പൊതുസ്ഥലത്ത്, യാത്രക്കാർ നോക്കിനിൽക്കേ തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതോടെ പെൺകുട്ടി ദേഷ്യത്തിൽ ആൺകുട്ടിയെ നോക്കുന്നതും അവൻ അതിന് ശേഷം കൈ പിൻവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.