weight-loss

ശരീരഭാരം അത്ഭുതകരമായി കുറച്ച മുബൈയിൽ നിന്നുള്ള ഫിറ്റ്‌നസ് ഇൻഫ്ലുവൻസറായ ഡോളിയുടെ ഡയറ്റ് അമിതവണ്ണം കൊണ്ട് ക്ലേശിക്കുന്നവര്‍ക്കൊരു വഴികാട്ടിയാണ്. തന്‍റെ ശരീരഭാരം 145 കിലോഗ്രാമിൽ നിന്നും 90 കിലോഗ്രാമാക്കിയാണ് ഡോളി കുറച്ചത്. 55 കിലോയോളം കുറയ്ക്കാന്‍ നടത്തിയ വെയിറ്റ് ലോസ് യാത്രയുടെ വിവരങ്ങളാണ് ഡോളി അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കഠിനമായ വ്യായാമത്തിലൂടെ കലോറി നിയന്ത്രിച്ചും‌. ചിട്ടയായ ജീവിതശൈലിയും, ഭക്ഷണ രീതിയില്‍ വരുത്തിയ മാറ്റങ്ങളും ഡോളിയെ അടിമുടി മാറ്റി. അമിത വണ്ണത്തിൽ നിന്നും ആരോഗ്യകരമായ ജീവിതത്തിലേക്ക് മാറുന്നതിനായി തന്റെ ഭക്ഷണക്രമത്തിൽ നിന്ന് പ്രധാനമായും 7 തരം ആഹാരങ്ങളാണ് ഈ മുംബൈ സ്വദേശിനി ഒഴിവാക്കിയത്. 

ശരീരത്തിൽ അനാവശ്യ കലോറി നിറയ്ക്കുന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതിനെ കുറിച്ചാണ് ഡോളി ആദ്യം വിശദീകരിച്ചത്. പകരം നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, ഗ്രീൻ ടീ എന്നിവ ശീലമാക്കീ. രണ്ടാമതായി, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി അമിത വിശപ്പുണ്ടാക്കുന്ന മൈദ കൊണ്ടുണ്ടാക്കിയ വൈറ്റ് ബ്രെഡിന് പകരം മൾട്ടിഗ്രെയിൻ ബ്രെഡും ഓട്സും തിരഞ്ഞെടുത്തു. 

ഉയർന്ന അളവിൽ ഉപ്പും കലോറിയുമുള്ള പാക്കറ്റ് ചിപ്സ്, ലഘുഭക്ഷണങ്ങൾ ഡോളി മാറ്റിവെച്ചു. ഇതി പകരമായി വറുത്ത മഖാനയും നട്സും കഴിക്കാൻ തുടങ്ങി. മാത്രമല്ല, കൊഴുപ്പും ഉപ്പും നിറഞ്ഞ ഫാസ്റ്റ് ഫുഡുകൾ പൂർണ്ണമായും ഉപേക്ഷിച്ച് വീട്ടിലുണ്ടാക്കുന്ന പനീർ സാൻഡ്‌വിച്ചും വെജിറ്റബിൾ റോളുകളും ശീലമാക്കി. 

ഇനി പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഐസ്ക്രീമിനോടുള്ള അടങ്ങാത്ത ആഗ്രഹം എന്നാൽ ഇവർ പറയുന്നത്, മധുരവും കലോറിയും നിറഞ്ഞ ഐസ്‌ക്രീമുകൾക്ക് പകരം ഫ്രോസൺ ബനാന സ്മൂത്തികളും ഡാർക്ക് ചോക്ലേറ്റും കഴിച്ച് മധുരത്തോടുള്ള ആഗ്രഹം നിയന്ത്രിച്ചു. കൂടാതെ, ശരീരത്തിൽ നിർജലീകരണവും മുഖത്ത് വീക്കവുമുണ്ടാക്കുന്ന മദ്യപാനം പൂർണ്ണമായും നിർത്തി ഡിറ്റോക്സ് വാട്ടറും ഫ്രഷ് ജ്യൂസുകളും കുടിക്കാൻ തുടങ്ങി.

അതുപോലെ സോഡിയവും പ്രിസർവേറ്റീവുകളും അടങ്ങിയ പ്രോസസ്ഡ് ഫുഡ് പൂർണ്ണമായി ഒഴിവാക്കി മുട്ട, പനീർ, തൈര്, പയറുവർഗ്ഗങ്ങൾ തുടങ്ങിയ പ്രകൃതിദത്ത പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിലേക്ക് ഇവർ മാറിയിരുന്നു. എന്തായാലും, ഭക്ഷണത്തിൽ വരുത്തിയ ഈ വിവേകപൂർണ്ണമായ മാറ്റങ്ങൾക്കൊപ്പം കൃത്യമായ ഉറക്കവും ധാരാളം വെള്ളം കുടിക്കുന്ന ശീലവും ചേർന്നപ്പോഴാണ് ഒരു വർഷത്തോളമെടുത്ത ഈ യാത്രയിൽ 55 കിലയോളം ഭാരം കുറയ്ക്കാൻ സാധിച്ചത്. 

ആളുകൾ പലപ്പോഴും അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർ ചെയ്യുന്ന പ്രയത്നങ്ങൾക്ക് ഒരു സ്ഥിരത ഇല്ലാത്തത് പലപ്പോഴും വലിയ മാറ്റങ്ങൾ വരുത്താറില്ല. എന്നാൽ, താൻ വരുത്തിയ ജീവിതശൈലി മാറ്റം ഒരു ശാശ്വതമായ ഭാരക്കുറവിന് സഹായിക്കുമെന്നാണ് സ്വന്തം അനുഭവത്തിലൂടെ അവർ വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

Dolly's incredible 55kg weight loss journey from 145kg to 90kg offers a guiding light for those struggling with obesity. This Mumbai-based fitness influencer achieved her transformation through disciplined lifestyle changes, including a strategic diet that eliminated seven specific food types, alongside rigorous exercise and mindful hydration.