ദക്ഷിണ ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 15 മരണം. ഇരുന്നൂറ്റി അന്‍പതിലധികംപേര്‍ക്ക് പരുക്കേറ്റു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.
ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപിനോട് ചേര്‍ന്ന് കടലില്‍ 20 കിലോമീറ്ററോളം അകലെയായിരുന്നു ഭൂചനനത്തിന്‍റെ പ്രഭവകേന്ദ്രം. പ്രധാന തുറമുഖ വാണിജ്യ നഗരമായ ജനറല്‍ സാന്‍റോസ് ഉള്‍പ്പെടെ പന്ത്രണ്ടോളം പ്രവശ്യകളിലും 420 കിലോമീറ്റര്‍ അകലെ ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപിലെ മനാഡോ നഗരത്തിലും ശക്തമായ പ്രകമ്പനം ഉണ്ടായി. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. നീണ്ട അവധിക്കുശേഷ ഫിലിപ്പീന്‍സില്‍ സ്കൂള്‍ തുറക്കുന്ന ദിവസമായിരുന്നു ഇന്ന്
ദക്ഷിണ ഫിലിപ്പീൻസ്, വടക്കൻ ഇൻഡൊനീഷ്യ, മലേഷ്യയിലെ സബ എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പ് നൽകി. ഫിലിപ്പീന്‍സ് തീരങ്ങളില്‍ ഒരു മീറ്റര്‍ പൊക്കമുള്ള സൂനാമി തിരമാലകള്‍ അടിച്ചുകയറി. പിന്നീട് തീവ്രത കുറഞ്ഞതിനാല്‍ സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. മിൻഡനാവോ ദ്വീപിൽ രക്ഷപ്രവര്‍ത്തനം തുടരുന്നു. 12 വർഷത്തിനിടയിലെ ഏറ്റവും മാരകമായ ഭൂചലനത്തിന് ഫിലിപ്പീൻസ് എട്ടുമാസം മുന്‍പ് സാക്ഷ്യംവഹിച്ചിരുന്നു. അന്ന് സെബു ദ്വീപിലുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 79 പേർ മരിച്ചു.