AI Generated Image
അമേരിക്കയുടെ എഫ്-15 ഇ യുദ്ധവിമാനം ഈഗിളിനെ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് കാണാതായ പൈലറ്റ് മണിക്കൂറുകള്‍ക്ക് ശേഷം ആദ്യമയച്ചത് ‘അല്ലാഹു അക്ബറി’ന് സമാനമായ സന്ദേശം. ‘ഗോഡ് ഈസ് ഗുഡ്’എന്ന മൂന്നു വാക്കുകള്‍ ചേര്‍ന്ന സന്ദേശമാണ് യുഎസ് സൈനികര്‍ക്ക് പൈലറ്റിന്‍റെ ഭാഗത്തുനിന്നും ആദ്യം വന്നത്. ഇത്തരമൊരു സന്ദേശം പൊതുവേ ഇസ്ലാം മതവിശ്വാസികളില്‍ നിന്നേ വരാന്‍ സാധ്യതയുള്ളൂവെന്ന് ചിന്തിച്ച യുഎസ് ഉദ്യോഗസ്ഥര്‍, ഇത് ഇറാന്‍റെ കെണിയാണെന്നും, പതിയിരുന്ന് ആക്രമിക്കാനുള്ള തന്ത്രമാണെന്നും കരുതി. പൈലറ്റ് ഇറാന്‍റെ പിടിയിലായി കാണുമെന്നും യുഎസ് സൈനികര്‍ക്ക് തെറ്റായ സിഗ്നല്‍ നല്‍കി അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചിന്തിച്ചു. പ്രസിഡന്റ് ട്രംപ് ആക്സിയോസിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. Also Read: ‘പറന്നതെല്ലാം വെടിവച്ചിട്ടു, അമേരിക്കയുടെ 5 സൈനികരെ കൊലപ്പെടുത്തി’; ‘പൈലറ്റ് ഓപ്പറേഷന്‍’ അത്ര ഈസിയായ
‘ദൈവം വലിയവന്‍’ എന്നര്‍ത്ഥം വരുന്ന ‘അല്ലാഹു അക്ബര്‍’ എന്ന വാക്കിന് സമാനമായ പൈലറ്റിന്റെ റേഡിയോ സന്ദേശം കണ്ടതോടെ യുഎസ് സംഘം ആദ്യം പരിഭ്രാന്തിയിലായി. എന്നാല്‍ പൈലറ്റ് പിടികൂടപ്പെടാന്‍ സാധ്യതയില്ലെന്നും തന്‍റെ ലോക്കേഷനിലേക്ക് സൈന്യത്തെ എത്തിക്കാന്‍ നല്‍കുന്ന സിഗ്നലാണെന്നും ഒരു വിഭാഗം ചിന്തിച്ചു, അപ്പോഴും എന്തുകൊണ്ട് ഇത്തരമൊരു സന്ദേശം എന്നതായിരുന്നു ഉയര്‍ന്ന സംശയം. എന്നാല്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്‍ കടുത്ത വിശ്വാസിയാണെന്ന് വ്യോമസേനയിലെ സംഘാംഗങ്ങള്‍ ആവര്‍ത്തിച്ചതോടെ അവരെ വിശ്വസിച്ച് അമേരിക്കന്‍ ട്രൂപ് ഓപ്പറേഷന് തയാറെടുക്കുകയായിരുന്നു.
തകര്‍ന്നുവീണ യുദ്ധവിമാനത്തില്‍ നിന്നും ചാടിയ പൈലറ്റിനെ അതിസാഹസികമായാണ് അമേരിക്ക രക്ഷപ്പെടുത്തിയത്. 48മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ മലയിടുക്കില്‍ ഒളിച്ചിരുന്ന പൈലറ്റിന്‍റെ ലൊക്കേഷന്‍ പിടിച്ച് യുഎസ് സംഘം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയായിരുന്നു. ഡസണ്‍ കണക്കിന് വിമാനങ്ങളും സൈബര്‍, ഇന്റലിജന്‍സ്, ബഹിരാകാശ വിങ്ങുകളും, പ്രത്യേക സേനയും ഒന്നിച്ചാണ് ഇതിനായി പ്രവര്‍ത്തിച്ചത്. Also Read: ടെഹ്റാനില്‍ കനത്ത വ്യോമാക്രണം; 13 പേര്‍ കൊല്ലപ്പെട്ടു
ഇതിനിടെ തങ്ങളുടെ രണ്ട് ഗതാഗത വിമാനങ്ങള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയിലായെന്നും പല തരത്തിലുള്ള സങ്കീര്‍ണതകളും നേരിടേണ്ടി വന്നെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. എന്നാല്‍ ഒരു അമേരിക്കന്‍ പൗരന്‍റെ പോലും ജീവന്‍ നഷ്ടമായില്ലെന്നതും പൈലറ്റിനെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി കുവൈത്തിലേക്ക് അയച്ചെന്നതും വലിയ നേട്ടമായി കാണുന്നതായി അമേരിക്ക അവകാശപ്പെട്ടു. അതേസമയം അഞ്ച് അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തിയെന്നും തങ്ങളുടെ വ്യോമപരിധിക്കു മുകളിലൂടെ പറന്നതെല്ലാം വെടിവച്ചിട്ടെന്നും ഗതാഗത വിമാനങ്ങളുള്‍പ്പെടെ തകരാറിലാക്കിയെന്നും ഇറാനും അവകാശപ്പെട്ടു.