ദുബായിലെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശികളായ ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
അഞ്ചാംനിലയിലെ ഫ്ലാറ്റില്‍ നിന്നാണ് കുട്ടി വീണുമരിച്ചത്. ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിക്കുന്നതിനിടയിൽ തറയിലെ ചില്ല് പൊട്ടി താഴേക്ക് വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് 4ന് സെന്റ് തോമസ് കത്തീഡ്രലിൽ. സഹോദരങ്ങൾ: ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ.