TAGS

വീടിന്റെ ടെറസിലും കാറ്റാടി യന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാഴ്ച കാണാം തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡിൽ. ദയ ആശുപത്രിയുടെ ഉടമ ഡോക്ടർ വി.കെ. അബ്ദുൾ അസീസിന്റെ വീട്ടിലാണ് കാറ്റാടി യന്ത്രം സ്ഥാപിച്ച് കാറ്റിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 

നല്ല കാറ്റുള്ള പ്രദേശമാണിത്. വീടിന്‍റെ മൂന്നു ഭാഗത്തും നെൽപാടമാണ്. രാവുംപകലും കാറ്റുവീശും. കാറ്റാടി യന്ത്രം സ്ഥാപിക്കാൻ പറ്റിയ ഇടം. അങ്ങനെയാണ്, വീടിന്‍റെ ടറസിൽ കാറ്റാടി യന്ത്രം ഡോക്ടർ വി.കെ.അബ്ദുൾഅസീസ് സ്ഥാപിച്ചത്. അഞ്ചു ലക്ഷം രൂപ ചെലവായി. പ്രതിദിനം അൻപതു യൂണിറ്റ് വൈദ്യുതി വരെ ഉൽപാദിപ്പിക്കാം. സോളർ പ്ലാൻ്റിൽ പകൽ മാത്രമാണ് വൈദ്യുതി കിട്ടുക. കാറ്റാടിയാകുമ്പോൾ രാപകൽ വ്യത്യാസമില്ലാതെ വൈദ്യുതി കിട്ടും. വൈദ്യുതി ക്ഷാമത്തിൽ പൊറുതിമുട്ടുമ്പോൾ ഇതുപോലുള്ള വ്യത്യസ്തമായ പരീക്ഷണങ്ങളിലാണ് ആളുകൾ.

കൊച്ചിയിൽ സ്റ്റാർട്ട് അപ്പ് കമ്പനിയായ എയ്ഗോൺ ആണ് വീടുകളിലും ഇത്തരം കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നത്. കോൾപാടങ്ങളും നെൽപാടങ്ങളും നിറഞ്ഞ ഒട്ടേറെ പ്രദേശങ്ങൾ നാട്ടിലുണ്ട്. ഫ്ളാറ്റുകളിലായാലും വീടുകളിലായാലും ഇത്തരം കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചാൽ സോളർ പ്ലാൻ്റിനേക്കാൾ ലാഭകരമാകുമെന്നാണ് ഡോക്ടറുടെ അനുഭവം. 

ENGLISH SUMMARY:

Home wind turbine electricity generation is becoming a popular alternative energy solution as demonstrated by a doctor in Thrissur who installed a rooftop wind mill. This innovative setup produces up to fifty units of power daily, offering round-the-clock electricity compared to traditional solar panels.