People attend the funeral of the victims following a reported strike on a school in Minab, Iran, March 3, 2026. Amirhossein Khorgooei/ISNA/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. REFILE – REMOVING ATTRIBUTION TO STRIKE
തെക്കന്‍ ഇറാനിലെ മിനാബ് സ്കൂളിനു നേരെയുണ്ടായ ആക്രമണം നടത്തിയത് ഇറാന്‍ തന്നെയാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആരോപണം. ഇറാന്റെ യുദ്ധോപകരണങ്ങള്‍ക്കൊപ്പം കൃത്യത പോരെന്നും ശത്രുരാജ്യത്തേക്ക് തൊടുത്തത് സ്വന്തം സ്കൂളില്‍ തന്നെ ചെന്നുവീണതാകുമെന്നുമാണ് ട്രംപ് ആരോപിക്കുന്നത്.
ഇറാന്റെ ആയുധങ്ങള്‍ക്കും അത് പ്രവര്‍ത്തിപ്പിക്കുന്നതിലും ഏറെ പിഴവുകളുണ്ടെന്നും ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടികളുടെ എലിമന്ററി സ്കൂളിനു നേരെ ആക്രമണം നടന്ന് 160ഓളം കുഞ്ഞുങ്ങള്‍ മരിച്ചത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇറാനെതിരെ തന്നെ ട്രംപിന്റെ ആരോപണം പുറത്തുവരുന്നത്. സംഭവത്തില്‍ തങ്ങളുടെ ഭാഗത്തുനിന്നും അന്വേഷണം നടക്കുകയാണെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ വാദം. ഒരു സ്കൂളോ ആശുപത്രിയോ അമേരിക്ക ലക്ഷ്യം വയ്ക്കില്ലെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അവകാശപ്പെട്ടത്.
Graves are being prepared for the victims following a reported strike on a school in Minab, Iran, March 2, 2026. Iranian Foreign Media Department/WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. TPX IMAGES OF THE DAY REFILE – REMOVING ATTRIBUTION TO STRIKE
അതേസമയം ഹോര്‍മൂസിനടത്തുള്ള റവല്യൂഷണറി ഗാര്‍ഡ്സ് താവളത്തിനു നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ സ്കൂളും തകര്‍ന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആ സമയത്ത് പുറത്തുവന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും ദൃക്‌സാക്ഷികൾ പകർത്തിയ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. സ്കൂളിന് നേരെ ആക്രമണം നടന്ന അതേസമയത്താണ് ഇറാന്‍ സൈനികകേന്ദ്രത്തിനു നേരെയും ആക്രമണം നടന്നത്. സമാനമായ രീതിയിലാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം യുഎസ് സൈന്യത്തിന്റെ അന്വേഷണത്തിലും സംഭവത്തിൽ യുഎസിന് ഉത്തരവാദിത്തമുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്നാൽ അന്വേഷണം പൂർത്തിയാകാത്തതിനാൽ അന്തിമനിഗമനത്തിൽ എത്തിയിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാല്‍ ഈ താല്‍ക്കാലിക വിലയിരുത്തലിന് കാരണമായ തെളിവുകളോ ഉപയോഗിച്ച ആയുധങ്ങളോ ഏതായിരുന്നെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സ്കൂളിനോട് ചേര്‍ന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഒരു കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ രേഖകളും സൂചിപ്പിക്കുന്നുണ്ട്.
People and rescue forces work following a reported strike on a school in Minab, Iran, February 28, 2026. Abbas Zakeri/Mehr News/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. REFILE – REMOVING ATTRIBUTION TO STRIKE
സ്കൂള്‍, ആശുപത്രി, ജനവാസമേഖല എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നത് അന്താരാഷ്്ട നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടും. ഈ ആക്രമണത്തില്‍ അമേരിക്കയുടെ പങ്ക് സ്ഥിരീകരിക്കപ്പെട്ടാല്‍ചരിത്രത്തില്‍ തന്നെ പശ്ചിമേഷ്യയില്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കുരുതികളിലൊന്നായി മാറും ഇത്.
അതേസമയം ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ആവര്‍ത്തിക്കുകയാണ് ഇറാന്‍. സ്കൂളിലെ ആക്രമണത്തിനു മറുപടിയായി വെള്ളിയാഴ്ച യുഎഇയിലെ യുഎസ് താവളത്തിനു നേരെ റവല്യൂഷണറി ഗാര്‍ഡ്സ് ആക്രമണം നടത്തിയിരുന്നു. ഈ താവളത്തില്‍ നിന്നാണ് മിനാബ് സ്കൂളിനു നേരെ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വാദം.