യുഎസ് ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളസ് മഡുറോ. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ട ചിത്രം
ട്രാക്ക് സ്യൂട്ട് ധരിച്ച് കയ്യില്‍ വിലങ്ങിട്ട് കറുത്ത തുണികൊണ്ട് കണ്ണു മറച്ചുള്ള വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളസ് മഡുറോയുടെ ചിത്രമാണ് ബന്ദിയാക്കപ്പെട്ട ശേഷം ആദ്യം പുറത്തുവന്നത്. കിടപ്പുമുറിയില്‍ നിന്നും പിടികൂടിയ മഡുറോയുടെ പുറത്തുവന്ന ആദ്യ ചിത്രത്തില്‍ ധരിച്ചിരുന്നത്. നൈക്കിന്‍റെ ഗ്രേ ടെക് ട്രാക്ക് സ്യൂട്ടാണ്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ഈ ട്രാക്ക് സ്യൂട്ടിന് ഗൂഗിളില്‍ വലിയ തിരയല്‍ ലഭിച്ചു.
ശനിയാഴ്ച രാത്രി 10.02 മുതല്‍ എട്ടു മണിവരെ Nike Tech എന്ന കീവേഡിന് വലിയ തിരച്ചില്‍ ലഭിച്ചെന്നാണ് ഗൂഗിള്‍ ട്രെന്‍ഡ്സിലെ വിവരം. ചിത്രത്തിന് വലിയ പ്രചാരം ലഭിച്ചതോടെ കമ്പനിക്ക് സൗജന്യ പരസ്യം ലഭിച്ചെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ട്രാക്ക് സ്യൂട്ട് വിറ്റുതീര്‍ന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരമുണ്ടായെങ്കിലും നൈക്കിന്‍റെ വെബ്സൈറ്റില്‍ ഇത് വാങ്ങാന്‍ കിട്ടും. 8,295 രൂപയാണ് ജാക്കറ്റിന് വിലയായി ഇന്ത്യയില്‍ കാണിക്കുന്നത്.
യുഎസ് വിപണിയില്‍ ജാക്കറ്റിന് 140 ഡോളറും പാന്‍റ്സിന് 120 ഡോളറുമാണ് വില. ആറു ഡോളറിന്‍റെ വന്മേ സ്ലീപ് മാസ്കും മഡുറോ ധരിച്ചിരുന്നു. ആന്‍റി നോയിസ് ഇയര്‍ പ്രൊട്ടക്ടറാണ് മറ്റൊന്ന്. ഇതിന് 11 ഡോളറാണ് വില. നൈക്കിനൊപ്പം സൗജന്യ പരസ്യം ലഭിച്ച മറ്റൊരു കമ്പനിയാണ് ഒറിജിന്‍ യുഎസ്. മഡുറോയെ യുഎസിലേക്ക് കൊണ്ടുവന്നതിനുശേഷം ധരിപ്പിച്ച നീല ഹൂഡികളിൽ ഒന്ന് കമ്പനിയുടേതയിരുന്നു. ഈ ഫോട്ടോയും വൈറലായതോടെ കമ്പനി തന്നെ ഇത് മാര്‍ക്കറ്റിങ്ങിനായി ഉപയോഗിച്ചു.