വന്‍ കുതിപ്പോടെ സ്വര്‍ണ വില വീണ്ടും ലക്ഷത്തില്‍. തിങ്കളാഴ്ച പവന് 1,160 രൂപ വര്‍ധിച്ച് 1,00,760 രൂപയിലെത്തി. വെനസ്വേന്‍ പ്രസിഡന്‍റ് നിക്കോളസ് മഡുറോയെ കസ്റ്റഡിയിലെടുത്ത യു.എസ് സൈനിക നടപടിക്ക് പിന്നാലെ രാജ്യാന്തര വിലയിലുണ്ടായ വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണം. ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12595 രൂപയിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില ലക്ഷത്തിലെത്തുന്നത്.
യു.എസിന്‍റെ വെനസ്വേലന്‍ അധിനിവേശത്തിന് പിന്നാലെയാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. വെള്ളിയാഴ്ച ട്രോയ് ഔണ്‍സിന് 4345.50 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം തിങ്കളാഴ്ച വ്യാപാരത്തില്‍ 4400 ഡോളറിന് മുകളിലേക്ക് പോയി. നിലവില്‍ 4,411 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചയിലെ ഉയര്‍ന്ന വിലയാണ്. 2025 ഡിസംബര്‍ 26 ന് 4549.71 ഡോളറാണ് സര്‍ലകാല ഉയരം.
ഡിസംബറില്‍ ഒരു ലക്ഷത്തില്‍ എത്തിയ ശേഷം താഴേക്കാണ് സ്വര്‍ണ വില. ശനിയാഴ്ച 99,600 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബര്‍ 27 ന് കുറിച്ച 104440 രൂപയാണ് കേരളത്തിലെ സര്‍വകാല ഉയരം. ജനുവരി ഒന്നിന് 99040 രൂപയിലേക്ക് വരെ സ്വര്‍ണ വില താഴ്ന്നിരുന്നു. രണ്ടാഴ്ചയ്ക്കിടയിലെ താഴ്ന്ന നിലവാരമായിരുന്നു ഇത്.
ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ഹാന്‍ 1,14,210 രൂപയോളം വേണം. 10,076 രൂപ പണിക്കൂലിയും 55 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും ചേരുന്ന തുകയാണിത്.
വെള്ളിവിലയിലും കുതിപ്പുണ്ട്. സ്പോട്ട് സില്‍വര്‍ 75.86 ഡോളറിലെത്തി. 4.50 ശതമാനമാണ് മുന്നേറ്റം. ഡിസംബര്‍ 29 നുള്ള 83.62 ഡോളരാണ് സര്‍വകാല ഉയരം.