വടക്കൻ യൂറോപ്പിലെ ബാൾട്ടിക് രാജ്യമായ എസ്തോണിയയുടെ തലസ്ഥാനമായ ടാലിനിലെ ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ വേറിട്ടതാണ്. ലോകത്തിലെ അതിപുരാതനവും സംരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള നഗരവുമാണ് ടാലിന്‍. ക്രിസ്മസ് കഴിഞ്ഞിട്ടും പുതുവല്‍സരാഘോഷങ്ങള്‍ക്ക് ടാലിനിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.