ഇരുപതു കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ റെക്കോഡ്. ഇതുവരെ 48 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം വില്പന 47.65 ലക്ഷമായിരുന്നു.

നറുക്കെടുപ്പിന് ഇനി നാല് ദിനം കൂടി ശേഷിക്കേ ടിക്കറ്റിന് ആവശ്യക്കാർ ഏറി വരികയാണ്. ഇത് കണക്കിലെടുത്ത് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി വിപണിയിലെത്തിച്ചിട്ടുണ്ട്. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിൻ്റെ സവിശേഷത. നാനൂറ് രൂപയാണ് ഓരോ ടിക്കറ്റിൻ്റെയും വില. നറുക്കെടുപ്പ് 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.

ENGLISH SUMMARY:

Kerala Lottery's Christmas New Year Bumper ticket sales are breaking records. With the draw date approaching, demand is high and an additional batch of tickets have been released.