വില്‍പനയില്‍ റെക്കോര്‍ഡിട്ട കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ. ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നറുക്കെടുപ്പ് നടക്കും. ഇരുപതു കോടി രൂപയാണ് ഒന്നാം സമ്മാനം. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം.
ആദ്യം അഞ്ച് ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. എന്നാല്‍ ടിക്കറ്റിന് ആവശ്യക്കാര്‍ ഏറി വന്നതോടെ അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി വിപണിയിലെത്തിക്കുകയായിരുന്നു. ജനുവരി 20 വരെയുള്ള കണക്കനുസരിച്ച് 48 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റിട്ടുണ്ട്. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവയെല്ലാം ഇതിനകം വിറ്റുകഴിയാറായതായാണ് സൂചന. അതേസമയം കഴിഞ്ഞ വർഷം വില്പന 47.65 ലക്ഷമായിരുന്നു.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിൻ്റെ സവിശേഷത. നാനൂറ് രൂപയാണ് ഓരോ ടിക്കറ്റിൻ്റെയും വില.