രണ്ടു മക്കളുടെ അമ്മയായ യുവ വനിതാ ഡോക്ടറുടെ നഗ്നമായ മൃതദേഹം സ്റ്റോറിലെ ഫ്രീസറില്‍ കണ്ടെത്തി. ഫ്ലോറിഡയിലെ ഡോളര്‍ ട്രീ സ്റ്റോറിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോറിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യമായി കണ്ട് മിയാമി പോലീസില്‍ വിവരം അറിയിച്ചത്.
ഹെലന്‍ മാസിയേല്‍ ഗരാഹ് സാന്‍ജെസ് എന്ന 32കാരിയാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. പരിസരപ്രദേശത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല. നിക്കരാഗ്വയില്‍ നിന്നുള്ള ഡോക്ടറായ ഹെലന്‍ തലേദിവസമാണ് സ്റ്റോറിലെത്തി ജീവനക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള ഭാഗത്തേക്ക് പോയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകസാധ്യത തള്ളിക്കളയുന്ന പൊലീസ് ഡോക്ടര്‍ക്ക് മാനസികമായോ ശാരീരികമായോ പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന അന്വേഷണത്തിലാണ് . ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളുടെ ചികിത്സയിൽ സ്പെഷലൈസ് ചെയ്തിരുന്ന അനസ്തീസിയോളജിസ്റ്റ് ആയിരുന്നു ഹെലൻ.
തന്‍റെ ജോലിയോട് നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന ഡോക്ടറായിരുന്നു ഹെലന്‍ എന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നു. നിക്കരാഗ്വയില്‍ ഡോക്ടറുടെ വീട്ടിലെത്തിച്ച ശേഷമായിരിക്കും സംസ്കാരം. സംഭവം നടന്ന സ്റ്റോർ ആദ്യം അടച്ചുപൂട്ടിയെങ്കിലും അന്ന് തന്നെ വീണ്ടും തുറന്നുപ്രവർത്തനം ആരംഭിച്ചു.