Untitled design - 1

അമ്മയും സഹോദരിയും പൊങ്കാലയിടുന്നതിനായി പോയ സമയത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. വടക്കേവിള ഒറ്റപ്പനവിള ശ്രീ ഉത്രം വീട്ടില്‍ രാജന്റെയും ചന്ദ്രികയുടെയും ഇളയ മകളായ സനൂജ രാജനാണ് (17) മരിച്ചത്.  കഴിഞ്ഞ ദിലസം രാവിലെ പത്ത് മണിയോടു കൂടി വീട്ടിലെ ഹാള്‍മുറിയില്‍ ഫാന്‍ സ്ഥാപിക്കുന്നതിനുള്ള കമ്പിയില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സനൂജ. അമ്മയും സഹോദരിയും പൊങ്കാല ഇടുന്നതിനായി തിരുവന്തപുരത്ത് പോയിരുന്നു. അച്ഛനും ഈ സമയത്തു വീട്ടിൽ ഇല്ലായിരുന്നു. സഹോദരി :സംഗീത രാജൻ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

A Plus Two student was found dead in her home in Balramapuram, Thiruvananthapuram. This tragic incident occurred while her mother and sister were away for a festival, and her father was also not home.