തുർക്കിയുടെ സൈനിക കാർഗോ വിമാനം ജോർജിയയിൽ തകർന്ന് വീണ് 20 മരണം. അസർബൈജാനിൽ നിന്ന് പറന്നുയര്‍ന്ന കാർഗോ വിമാനത്തിൽ 20 യാത്രക്കാരുണ്ടായിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുഴുവന്‍ യാത്രക്കാരും മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
പറന്നുയർന്ന വിമാനം ആകാശത്ത് വട്ടമിട്ട് കറങ്ങുന്നതും പിന്നാലെ കറുത്ത പുകയോടെ തകർന്നു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനം തകർന്നു വീണ സ്ഥലത്ത് വിമാനാവശിഷ്ടങ്ങൾ കത്തിക്കൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുർക്കി പ്രസിഡന്റ് മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു.