ajit-pawar-farewell-baramati-

TOPICS COVERED

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവറിന് വിടചൊല്ലി നാട്. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠയിൽ നടന്ന സംസ്കാര ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തു. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അഭ്യന്തര മന്ത്രി അമിത് ഷായും നിധിൻ ഗഡ്ഗരിയും, ബിജെപി ദേശീയ അധ്യക്ഷൻ നിധിൻ നബിന്‍ എന്നിവരും പങ്കെടുത്തു. 

ജനലക്ഷങ്ങളുടെ അന്ത്യോപചാരം ഏറ്റുവങ്ങി മഹാരാഷ്ട്രയുടെ അജിത് ദാദ ഓർമ്മയായി. രാവിലെ ബാരമതി മെഡിക്കൽ കോളജിൽ നിന്നും അജിത് പവാറിന്റെ കത്തോവാഡയിലെ വീട്ടിൽ മ്യദേഹം എത്തിച്ചു. ശരത് പവാർ ഉൾപ്പെടെയുള്ള പവാർ കുടുംബാംഗങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന്  സംസകാരത്തിനായി വൈദ്യ പ്രതിഷ്ഠയിൽ. 

അഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിധിൻ നബിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. 

സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ച ശേഷം മക്കളായ പാർത്ഥിവ്, ജയ് എന്നിവർ ചേർന്ന് ചിതക്ക് തീ കൊളുത്തി.

ബാരാമതിയുടെ പ്രിയ പുത്രന്‍റെ ചേതനറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ, നാടിന്റെ നാനാഭാഗത്തുനിന്നും ജാതി മത രാഷ്ട്രീയ ഭേദമന്യേ പതിനായിരങ്ങളാണ് എത്തിയത്. 

ENGLISH SUMMARY:

Ajit Pawar, the revered Maharashtra Deputy CM, was bid farewell by a large gathering in Baramati. The last rites were performed at Vidya Pratishtha, with thousands in attendance and national leaders paying their respects.