കാത്തിരുന്ന് ഒരു വീട് വാങ്ങി, അതും അങ്ങ് അമേരിക്കയില്‍. എന്നാ പിന്നെ ആഡംബരമായി തന്നെ ഒരു ഗൃഹപ്രവേശ പൂജ നടത്താമെന്ന് ഇന്ത്യൻ വംശജരായ വീട്ടുകാര്‍ കരുതി. ഭക്തിപുരസരം വിളക്കുകൊളുത്തി സുഗന്ധവ്യഞ്ജനങ്ങള്‍ പുകച്ചായിരുന്നു പൂജ. പക്ഷേ തൊട്ടടുത്തനിമിഷം വീട്ടില്‍ അഗ്നിരക്ഷാസേനയെത്തി.

വീടിന്‍റെ ഗ്യാരേജിലാണ് വീട്ടുടമസ്ഥർ പൂജ നടത്തിയത്

അമേരിക്കയിലെ ടെക്സസിലാണ് സംഭവം. വീട്ടുടമസ്ഥർ തന്നെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീടിന് തീപിടിച്ചതായി തെറ്റിദ്ധരിച്ചെത്തിയ ഫോൺ കോളിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ തീയണക്കാൻ സംഭവ സ്ഥലത്തെത്തിയത്.

വീടിന്‍റെ ഗ്യാരേജിലാണ് വീട്ടുടമസ്ഥർ പൂജ നടത്തിയത്. പൂജ നടക്കുന്ന സമയത്ത് അഗ്നിരക്ഷാ സേന വീട്ടിലേക്ക് എത്തുന്നതും. അവിടെയുളളവരോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ഏതായാലും ഇന്ത്യാക്കാരന്‍റെ യുഎസില്‍ ഗൃഹപ്രവേശ പൂജ വൈറലോട് വൈറലാണ്.

ENGLISH SUMMARY:

in the US went viral after firefighters, mistaking puja smoke for a blaze, rushed to the scene. This unique incident in Texas highlights a cultural encounter during a traditional ceremony.