സിറിയക്കെതിരായ ഉപരോധം പിന്‍വലിച്ച് യുഎസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചു. സാമ്പത്തിക, വ്യാപാര ഉപരോധങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍ മുന്‍ പ്രസിഡന്റ് ബഷാർ അൽ അസദിനും കൂട്ടാളികള്‍ക്കുമുള്ള ഉപരോധം തുടരും. ഉപരോധം നീക്കിയതോടെ സിറിയയ്ക്ക് വിദേശ നിക്ഷേപമടക്കം സാമ്പത്തിക സഹായങ്ങൾ ലഭിക്കും.
രാജ്യാന്തര വ്യാപാര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും വഴിയൊരുങ്ങും. സിറിയൻ സെൻട്രൽ ബാങ്കിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ട്രംപ് നേരത്തേ ഒഴിവാക്കിയിരുന്നു. ഡോണൾഡ് ട്രംപും സിറിയന്‍ പ്രസിഡന്റ് അഹ്മദ് അശ്ശറായും മേയില്‍ സൗദിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ശത്രുത അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.