ഇസ്രയേലിനെ ഭയക്കണമെന്ന് പാക്കിസ്ഥാന്‍. ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക്കിസ്ഥാന്‍ രംഗത്ത് വന്നത്. ‘ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങൾക്ക് ഉപയോഗപ്രദമാകാനും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുമാണ്. ഇസ്രയേൽ ഇപ്പോൾ കാണിക്കുന്നതു പോലെ ഞങ്ങൾ അയൽ രാജ്യങ്ങൾക്കെതിരെ ഇത്തരം ആധിപത്യ നയങ്ങൾ സ്വീകരിക്കാറില്ല.’ പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
ഇസ്രയേലിന്റെ ആണവശക്തിയിൽ ലോകരാജ്യങ്ങൾ ഭയപ്പെടണമെന്നും അതു രാജ്യാന്തര ആണവനിയമങ്ങൾ പാലിക്കുന്നവയല്ലെന്നും പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പും നൽകി. ഇസ്രയേൽ ആണവാക്രണത്തിന് മുതിർന്നാൽ പാക്കിസ്ഥാൻ ഇറാനെ പിന്തുണയ്ക്കുമെന്നാണ് ദേശീയ ചാനലിനു നൽകി അഭിമുഖത്തിൽ ഇസ്‍ലാമിക് റവല്യൂഷനറി ഗാർഡ് കോർ കമാൻഡറും ഇറാൻ ദേശീയ സുരക്ഷാ കൗൺസൽ അംഗവുമായ ജനറൽ മോസെൻ റിസെയ് പറഞ്ഞത്.
അതേ സമയം ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഇരു രാജ്യങ്ങളും മൂന്നാം ദിനവും മിസൈല്‍ വര്‍ഷം തുടര്‍ന്നു. ഇസ്രയേല്‍ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഹൈഫ നഗരത്തിനു നേരെയായിരുന്നു റോക്കറ്റ് ആക്രമണം. സ്ഫോടനത്തിനു പിന്നാലെ കെട്ടിടങ്ങളില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റതായാണ് സൂചന. ഇസ്രയേലിലെ പ്രധാന സേനാ കേന്ദ്രങ്ങള്‍ക്ക് സമീപത്ത് താമസിക്കുന്ന ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. നേരത്തെ ഇറാന്‍ ജനതയോട് ഇസ്രയേലും സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു.