israel-germany

TOPICS COVERED

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ശ്കതമായ സാഹചര്യത്തില്‍ ജര്‍മനിയടക്കം വിവിധരാജ്യങ്ങളില്‍ ജൂതന്‍മാര്‍ക്കും സിനഗോഗുകള്‍ക്കും സുരക്ഷ ശക്തമാക്കി. ബെര്‍ലിനിലെ ഒരു നൂറ്റാണ്ട് പഴക്കമേറിയ സിനഗോഗിന് പൊലീസ് പ്രത്യേക സുരക്ഷയൊരുക്കി. ഇസ്രയേലിലെ ജര്‍മന്‍ പൗരന്‍മാര്‍ സുരക്ഷിതാരണെന്നും ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു

ഒരിക്കല്‍ ജൂതന്‍മാരെ വേട്ടയാടിയ ജര്‍മനി ഇന്നവരെ ചിറകിന്‍കീഴില്‍ കാക്കുകയാണ്. 1938 നവംബര്‍ 9ന്,  നാസികള്‍ ​​തകര്‍ത്ത ജര്‍മനിയിലെ സിനഗോഗ്. രണ്ടാം ലോക മഹായുദ്ധക്കാലത്തും ബോംബേറില്‍ കേടുപാടുകള്‍ സംഭവിച്ചു. മുറിവുകള്‍ ഒരിക്കലും മറക്കില്ല എന്ന സിനഗോഗിന്‍റെ മുറ്റത്ത് ഒരോര്‍മ കുറിപ്പ്.

ഇസ്രായേല്‍ ഇറാഖ് സംഘര്‍ഷം മൂര്‍ഛിച്ച് നില്‍ക്കുന്ന ഈ അവസ്ഥയില്‍, ബെര്‍ലിനിലെ സിനഗോഗിനും, ജൂത മ്യൂസിയത്തിനും ഇസ്രായേല്‍ എംബസിക്കും ജര്‍മന്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചാന്‍സലര്‍ ഫ്രെഡറിക് മേഴ്സിന്‍റെ പ്രത്യേക ഉത്തരവിന് പിന്നാലെയാണ് നടപടി.  സംഘര്‍ഷ ഭൂമിയിലെ ജര്‍മന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഗാസയില്‍ കഴിയുന്ന ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കണമെന്ന മുദ്രാവാക്യവും ബെര്‍ലിനിലെ സിനഗോഗിന്‍റെ പരിസരങ്ങളില്‍ കാണാം.

ENGLISH SUMMARY:

In light of the escalating conflict between Israel and Iran, security has been beefed up for Jews and synagogues in various countries, including Germany. Police have provided special security for a century-old synagogue in Berlin, and the German government has assured the safety of its citizens in Israel