kay-trump

യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ പേരക്കുട്ടി കായ് മാഡിസണ്‍ ട്രംപിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മാര്‍ എ ലാഗോയ്ക്കുള്ളിലേക്ക് ചാടിയ 23കാരന്‍ അറസ്റ്റിലായി. ഫ്ലോറിഡയിലെ പാം ബീച്ചിലെ പ്രസിഡന്റിന്റെ സ്ഥിരവസതിയാണ് മാര്‍ എ ലാഗോ. കായിയെ തനിക്കിഷ്ടമാണെന്നുള്ള കാര്യം എല്ലാവരേയും അറിയിക്കാനാണ് ഈ സാഹസം കാണിച്ചതെന്നായിരുന്നു അറസ്റ്റിലായ ആന്തണി തോമസ് റെയസിന്റെ അവകാശവാദം. 2024ലും ഇയാള്‍ സമാനമായ രീതിയില്‍ മാര്‍ എ ലാഗോയിലേക്ക് അതിക്രമിച്ചു കയറിയിട്ടുണ്ടെന്ന് യുഎസ് സീക്രട്ട് ഏജന്‍സി വക്താവ് പറഞ്ഞു. 

ഇന്നലെയാണ് ടെക്സസ് സ്വദേശിയായ റെയസ് വസതിയിലേക്ക് അതിക്രമിച്ചുകയറിയതും അറസ്റ്റിലായതും. അര്‍ധരാത്രിയോടെയാണ് റെയസ് യുഎസ് സീക്രട്ട് ഏജന്റ്സിന്റെ പിടിയിലാകുന്നത്. മതില്‍ ചാടിക്കടന്ന് ട്രംപുമായി ചര്‍ച്ച നടത്തിയ ശേഷം കൊച്ചുമകളുമായുള്ള വിവാഹത്തെക്കുറിച്ചും സംസാരിക്കാമെന്ന് കരുതിയാണ് വീടിന്റെ മതില്‍ ചാടിയതെന്നും റെയസ് പറയുന്നു. ഡോണല്‍ഡ് ട്രംപ് ജൂനിയറിന്റേയും വനേസ ട്രംപിന്റേയും മകളാണ് കായ്. സംഭവം നടക്കുമ്പോള്‍ പ്രസിഡന്റ് ട്രംപ് വാഷിങ്ടണ്‍ ഡിസിയിലായിരുന്നു.

മാര്‍ എ ലാഗോയിലേക്ക് ആളുകള്‍ അതിക്രമിച്ചുകടന്ന സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീടിന്റെ സുരക്ഷയും വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് യുഎസ് രഹസ്യ ഏജന്‍സിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. 

ENGLISH SUMMARY:

A 23-year-old man was arrested after jumping into Mar-a-Lago, demanding to marry Kai Madison Trump, the granddaughter of US President Donald Trump. Mar-a-Lago, located in Palm Beach, Florida, is the President’s permanent residence.