വിദേശവിദ്യാര്‍ഥികളുടെ വീസ അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ട്രംപ് ഭരണകൂടം. വിദ്യാര്‍ഥികളുടെ സമൂഹമാധ്യമങ്ങളിലെ നീക്കങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ നടപടി. ഇതുസംബന്ധിച്ച് ഉത്തരവ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ എംബസികള്‍ക്ക് അയച്ചു.
നിലവില്‍ അഭിമുഖത്തീയതി ലഭിച്ചവര്‍ക്ക് വിലക്ക് ബാധകമാകില്ല. രാജ്യത്ത് എത്തുന്നവരുടെ പശ്ചാത്തലവും ആഭിമുഖ്യങ്ങളും അറിയുന്നതിനാണ് നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ട്രംപ് ഭരണകൂടം ഇടപെട്ട് ഹാര്‍വാഡ് യൂണിവേഴ്സ്റ്റിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു.