ai generated image
അഫ്‌ഗാനിസ്ഥാനിൽ ചെസ് മത്സരത്തിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ഇസ്‍ലാമിക നിയമപ്രകാരം ചെസ് ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന കാരണം പറഞ്ഞാണ് താലിബാന്‍ സര്‍ക്കാരിന്റെ നടപടി. താലിബാനിലെ കായിക ഡയറക്ടറേറ്റാണ് ചെസ് വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണെന്നാണ് വിലയിരുത്തല്‍.
ശരിഅത്ത് നിയമപ്രകാരം ചെസ് ചൂതാട്ടത്തിനുള്ള മാർഗമായിട്ടാണ് കണക്കാക്കുന്നതെന്ന് താലിബാന്‍ വക്താവ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനില്‍ അനിശ്ചിത കാലത്തേക്കായി ചെസ് വിലക്കുന്നതായി വക്താവ് അറിയിച്ചു. അഫ്ഗാനില്‍ താലിബാന്‍ സർക്കാരിൽ അധികാരത്തിലേറിയതിന് പിന്നാലെ ഒട്ടേറെ കായികഇനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.