chinese-zoo

TOPICS COVERED

സന്ദര്‍ശകരെ പറ്റിക്കാനായി ചൈനയിലെ ഒരു മൃഗശാല കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി. മൃഗശാല അധികൃതരുടെ കള്ളത്തരം സോഷ്യല്‍ മീഡിയില്‍ വൈറലായതോടെ സംഭവം വിവാദമായി. ചൈനയിലെ ഷാഡോംഗ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി മാറ്റിയത്. 

സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് കഴുതയുടെ ശരീരത്തില്‍ കറുപ്പും വെളുപ്പും പെയിന്റുകളടിച്ചത്. എന്നാല്‍ പെയിന്റിംഗിലെ ഒരു പാളിച്ചയാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. കഴുതകളുടെ ശരീരത്തില്‍ മാത്രമാണ് പെയിന്റടിച്ചിട്ടുള്ളത്. ഇവയുടെ മുഖത്ത് പെയിന്റടിക്കാന്‍ ഇവര്‍ വിട്ടുപോയി. ഇതോടെ ഒറ്റനോട്ടത്തില്‍ തന്നെ ഇത് കഴുതയാണെന്ന് സന്ദര്‍ശകര്‍ക്ക് മനസിലായി. 

ENGLISH SUMMARY:

A Chinese zoo has admitted to painting donkeys to resemble zebras after visitors noticed the animals’ unusual appearance. The revelation sparked criticism and debate on social media.