us-visa-renewal-dropbox-program-revised

ഇന്ത്യയിൽ നിന്നുള്ളവർക്ക് കുടിയേറ്റത്തിനല്ലാത്ത വീസ പുതുക്കുന്നതിന് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കുന്ന ഡ്രോപ്ബോക്സ് സംവിധാനത്തിൽ യുഎസ് മാറ്റം വരുത്തി. ഇതനുസരിച്ച് വീസ കാലാവധി കഴിഞ്ഞ് പന്ത്രണ്ട് മാസത്തിനുള്ളിൽ മാത്രമേ ഡ്രോപ്ബോക്സ് പ്രോഗ്രാമിൽ അപേക്ഷിക്കാനാവൂ. നേരത്തേ ഇത് 48 മാസമായിരുന്നു.

വീസ പുതുക്കലിന് ഏറെ സൗകര്യമായിരുന്നു ഡ്രോപ്ബോക്സ് പ്രോഗ്രാം. നിർദിഷ്ട യോഗ്യതയുള്ളവർ വീസ പുതുക്കുന്നതിനുള്ള അവശ്യരേഖകളെല്ലാം എംബസികളിലെയോ കോൺസുലേറ്റുകളിലെയോ ഡ്രോപ്ബോക്സുകളിൽ നിക്ഷേപിച്ചാൽ മതിയായിരുന്നു. നേരിട്ടുള്ള അഭിമുഖത്തിനു ഹാജരാകേണ്ടതില്ലായിരുന്നു. എഫ്–1 വിദ്യാർഥി വീസയിൽ യുഎസിലെത്തി എച്ച്–1 ബി വിഭാഗത്തിലേക്കു മാറ്റം ലഭിക്കുമ്പോഴും മറ്റും ഇത് ഏറെ ഉപകാരമായിരുന്നു.

ഇനിയിപ്പോൾ വീസ കാലാവധി തീർന്നവർക്ക് 12 മാസത്തിനുള്ളിൽ അതേ തരത്തിലുള്ള വീസ പുതുക്കലിനു മാത്രമേ ഡ്രോപ്ബോക്സ് സംവിധാനം ഉപയോഗിക്കാനാവൂ. ഡ്രോപ്ബോക്സ് പ്രയോജനപ്പെടുത്തിയിരുന്ന എച്ച്–1ബി, എൽ–1, ഒ–1 വീസക്കാർക്ക് പുതിയ നിബന്ധന ബുദ്ധിമുട്ടാകും. അഭിമുഖത്തിനുള്ള കാത്തിരിപ്പ് കാലാവധി കൂടുകയും ചെയ്യും.

ENGLISH SUMMARY:

The United States has revised its Dropbox program for non-immigrant visa renewals for applicants from India. Now, only those whose visas have expired within the last 12 months are eligible to apply through the Dropbox system, a reduction from the previous 48-month eligibility period.