സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി 'അവർ ഫോൾട്ട്: ലണ്ടൻ' ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ. മെഴ്‌സിഡസ് റോണിന്റെ ജനപ്രിയ നോവൽ പരമ്പരയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ഈ ഫ്രാഞ്ചൈസിന്‍റെ മൂന്നാം ഭാഗമാണ്. ബവേറിയൻ ആൽപ്സിൽ നടന്ന 'ഒബ്‌സെസ്ഡ് റിട്രീറ്റ്: ക്ലാസ് ഓഫ് '26' ഇവന്റിലാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
നിക്, നോവ എന്നീ കഥാപാത്രങ്ങളുടെ പ്രണയകഥയിലെ അവസാന അധ്യായമാണിത്. ആശ ബാങ്ക്‌സ്, മാത്യു ബ്രൂം എന്നിവരാണ് പ്രധാന വേഷങ്ങളിൽ തിരിച്ചെത്തുന്നത്. 2027-ൽ ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിൽ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
കഴിഞ്ഞ ജൂണിലായിരുന്നു ചിത്രത്തിന്‍റെ രണ്ടാം ഭാഗം 'യുവര്‍: ഫോള്‍ട്ട് ലണ്ടന്‍' ആമസോണില്‍ റിലീസ് ചെയ്തത്. 2025ലായിരുന്നു ഒന്നാം ഭാഗമായ 'മൈ ഫോള്‍ട്ട്: ലണ്ടന്‍' റിലീസായത്. ചാന്യ ബട്ടൺ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. ബെൻ പുഗ്, എറിക്ക സ്റ്റീൻബെർഗ് എന്നിവരാണ് നിര്‍മാണം. ഹെമിഷ് ഫ്രൂ, ജോൺ ഹ്യൂസൺ, ഈവ് മക്ലിൻ, റേ ഫിയറോൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.