ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അമേരിക്കൻ ഫാന്റസി ഡ്രാമ ടെലിവിഷൻ പരമ്പരയാണ് 'ഹൗസ് ഓഫ് ദി ഡ്രാഗൺ'. പ്രശസ്ത വെബ് സീരിസ് 'ഗെയിം ഓഫ് ത്രോൺസി'ന് മുൻപ് നടക്കുന്ന കഥയാണ് ഹൗസ് ഓഫ് ദി ഡ്രാഗണില്‍ കാണിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ഡ്രാഗണുകള്‍ ഹൗസ് ഓഫ് ദി ഡ്രാഗണിലുണ്ട്.
മൂന്നാമത്തെ സീസണിലെ ഏഴാമത്തെ എപ്പിസോഡ് കഴിഞ്ഞ ആഴ്ച എയര്‍ ചെയ്തിരുന്നു. നാല് ഡ്രാഗണുകള്‍ തമ്മിലുള്ള ഫൈറ്റുള്ള രംഗമുള്‍പ്പെടുന്ന ഈ എപ്പിസോഡ് ആരാധകരെ കിടിലം കൊള്ളിച്ചിരുന്നു. മനുഷ്യകഥാപാത്രങ്ങളെ പോലെ തന്നെ ഒരുപാട് ഫാന്‍സുള്ള ഡ്രാഗണുകളായ കറാക്സസ്, സീസ്മോക്, സിറാക്സ് എന്നീ ഡ്രാഗണുകള്‍ ഒന്നിച്ച് ഷീപ്പ്സ്റ്റീലര്‍ വൈല്‍ഡ് ഡ്രാഗണെ നേരിടുന്ന രംഗമാണ് ഈ എപ്പിസോഡില്‍ ഏറ്റവുമധികം ചര്‍ച്ചയായത്. ഈ ഭീമാകാരന്‍ ജീവികളുടെ സംഘട്ടനം ചിത്രീകരിക്കുന്നത് അത്ര എളുപ്പമുള്ളതായിരുന്നില്ല. ഈ രംഗം ചിത്രീകരിച്ച ബിടിഎസ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം സങ്കീർണ്ണമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്. ആകാശത്ത് വച്ചുള്ള പോരാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, നാല് ഭീമാകാരമായ ഡ്രാഗണുകൾ ഒരേസമയം ഒരു പുൽമേട്ടിൽ വെച്ച് പരസ്പരം കടിച്ചു കീറുന്ന വന്യമായ മൃഗീയ സ്വഭാവമുള്ള ഫൈറ്റ് ആയിരുന്നു ഇത്. വിഷ്വൽ എഫക്റ്റ്സ് ടീമിലെ അംഗങ്ങൾ പൂർണ്ണമായും ബ്ലൂ സ്യൂട്ടുകൾ ധരിച്ച്, തലയിൽ ഭീമാകാരമായ ഡ്രാഗൺ മോക്കപ്പുകളുമായി സെറ്റിൽ ഇറങ്ങിയിരുന്നു. വെറ്റ എഫ്എക്സ്, റോഡിയോ എഫ്എക്സ്, ഡിജിറ്റൽ ഡൊമെയ്ൻ, പിക്സോമോണ്ടോ തുടങ്ങിയ വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോകൾ ഒന്നിച്ചാണ് ഈ ഒരു എപ്പിസോഡിലെ ഡ്രാഗൺ ഫൈറ്റിന്റെ ഗ്രാഫിക്സ് പൂർത്തിയാക്കിയത്.
ഡ്രാഗണ്‍ ഫൈറ്റോടെ അടുത്ത എപ്പിസോഡിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിച്ചിട്ടുണ്ട്. 8 എപ്പിസോഡുകളുള്ള ഈ സീസണിന്റെ ആവേശകരമായ ഫിനാലെ ഇന്നാണ് ഓഗസ്റ്റ് ഒന്‍പതിന് എയർ ചെയ്യും. പരമ്പരയുടെ നാലാമത്തേതും അവസാനത്തേതുമായ സീസൺ 2028-ലാണ് പുറത്തിറങ്ങുന്നത്.