ജൂൺ 12 വെള്ളിയാഴ്ച മുതൽ ഒന്നിനൊന്ന് വേറിട്ട മൂന്ന് ചിത്രങ്ങളുടെ റിലീസുമായി മനോരമമാക്സ്. മനസ്സ് നിറഞ്ഞു ചിരിക്കാനുള്ള തമാശകളും ഒപ്പം ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളുമുള്ള ഒരു പെർഫെക്റ്റ് മൂവി മാരത്തോൺ ആണ് മനോരമമാക്‌സ് വരിക്കാർക്കായി ഒരുക്കിയിരിക്കുന്നത്.  പലിശ പിരിക്കാൻ വരുന്ന ഒരു വിചിത്ര പ്രേതവും, ലോക്ക്ഡൗൺ കാലത്തെ ചില വേറിട്ട മനുഷ്യജീവിതങ്ങളും തമാശ നിറഞ്ഞ കോലാഹലങ്ങളും ഒക്കെയായി ഈ വീക്കെൻഡ് ഫുൾ ഓൺ എന്റർടൈൻമെന്റ് മോഡിലാക്കി മാറ്റാം.

വെള്ളിയാഴ്ച ജൂൺ 12 വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന 'പീലി' എന്ന ഡാർക്ക് കോമഡി ചിത്രത്തോടെയാണ് ഈ സിനിമാപ്പൂരം തുടങ്ങുന്നത്. താൻ കൊലപ്പെടുത്തിയ പലിശക്കാരന്റെ പ്രേതം തിരികെ വന്ന് വേട്ടയാടാൻ തുടങ്ങുന്നതോടെ ഒരു റബ്ബർ തൊഴിലാളിയുടെ ജീവിതം എങ്ങനെ തകിടം മറിയുന്നു എന്നാണ് സിനിമ പറയുന്നത്. പക്ഷേ ഇതിലെ ട്വിസ്റ്റ്, ഈ പ്രേതം വരുന്നത് പ്രതികാരം ചെയ്യാനല്ല, മറിച്ച് മരിച്ചിട്ടും തനിക്ക് കിട്ടാനുള്ള പലിശ പണം കൃത്യമായി പിരിച്ചെടുക്കാനാണ് എന്നുള്ളതാണ്. സജിത്ത് തൊപ്പിൽ, ജെയിംസ് പരക്ക, രാജലക്ഷ്മി, സായാന സന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ബെസ്റ്റിൻ കുര്യാക്കോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അൽവിൻ ജോസഫ് പുതുശ്ശേരി നിർമ്മിച്ച 'പീലി', ഒരു രൂപ പോലും ആർക്കും വിട്ടുകൊടുക്കാത്ത ഒരു കടുംവെട്ട് പലിശക്കാരന്റെ പ്രേതവും കടക്കാരനും തമ്മിലുള്ള രസകരമായ പോരാട്ടമാണ്.

തുടർന്ന് ശനിയാഴ്ച, ജൂൺ 13 ന് ഒടിടി റിലീസ് ചെയ്യുന്ന 'നോർമൽ' എന്ന ആന്തോളജി ചിത്രം ലോക്ക്ഡൗൺ കാലത്തെ മൂന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. നവാഗതനായ പ്രതീഷ് പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം സമൂഹത്തിലെ വിവേചനങ്ങളെയും മുൻവിധികളെയും തുറന്നുകാട്ടുന്നു. പ്രണയത്തിന്റെ പേരിൽ വിവേചനം നേരിടുന്ന രണ്ട് പെൺകുട്ടികൾ, വീട്ടുടമസ്ഥനിൽ നിന്ന് വംശീയ അധിക്ഷേപം നേരിട്ടിട്ടും ശക്തമായി പ്രതിരോധിക്കുന്ന കോളേജ് വിദ്യാർത്ഥി, ഓൺലൈൻ ക്ലാസുകളുടെ പരിമിതികൾക്കപ്പുറം ചിന്തിക്കുന്ന രണ്ട് അഞ്ചാം ക്ലാസുകാർ എന്നിവരുടെ കഥകളിലൂടെ തികച്ചും റിയലിസ്റ്റിക്കായ ഒരു സിനിമാനുഭവമാണ് 'നോർമൽ' സമ്മാനിക്കുന്നത്. 

ഞായറാഴ്ച (ജൂൺ 14) വീക്കെൻഡ് മൂഡ് കൂടുതൽ കളറാക്കാൻ ഫുൾ ഓൺ കോമഡി ചിത്രം 'കോലാഹലമേട്' എത്തും. സെൻ വർഗീസ് സംവിധാനം ചെയ്ത ഈ ചിത്രം ഇടുക്കിയുടെ മനോഹരമായ മഞ്ഞു മൂടിയ മലനിരകളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അരവിന്ദ് ആർ. നായർ, പ്രിൻസ്, പ്രവീൺ കെ. ഷാൻ, അഷർ ഷാ തുടങ്ങിയ മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നാട്ടിലെ ചില ചെറിയ തെറ്റിദ്ധാരണകളും വിചിത്ര സ്വഭാവക്കാരായ നാട്ടുകാരും ചേരുമ്പോൾ ഒരു ശാന്തമായ ഗ്രാമം എങ്ങനെ പാടെ 'കോലാഹലമായി' മാറുന്നു എന്നാണ് സിനിമ പറയുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ചിരി നിറയ്ക്കുന്ന ഈ ചിത്രം കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച സോഷ്യൽ സറ്റയറാണ്.

കേരളത്തിലെ നമ്പർ വൺ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമമാക്‌സ്, എല്ലാ ആഴ്ചയും നിരവധി പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും ജനപ്രിയ പരിപാടികൾക്ക് പുറമെ, അഞ്ഞൂറിലധികം സൂപ്പർഹിറ്റ് സിനിമകളും ഇരുപതിനായിരത്തിലധികം മണിക്കൂർ ദൈർഘ്യമുള്ള മറ്റ് ആകർഷകമായ കണ്ടന്റുകളും അടങ്ങുന്ന വമ്പിച്ചൊരു വിനോദശേഖരമാണ് മനോരമമാക്‌സ് കാത്തുവെച്ചിരിക്കുന്നത്.

വ്യത്യസ്ത തരം സിനിമാ അനുഭവങ്ങൾ ഒരേ കുടക്കീഴിൽ ലഭിക്കുമ്പോൾ ഇനി എന്തിന് മറ്റ് പ്ലാറ്റ്‌ഫോമുകൾ തിരയണം? ഇന്ന് തന്നെ മനോരമമാക്‌സ് ആപ്പ് ഡൗൺലോഡ് ചെയ്ത് സബ്‌സ്‌ക്രൈബ് ചെയ്യൂ... 'പീലി', 'നോർമൽ', 'കോലാഹലമേട്' എന്നീ ചിത്രങ്ങൾ ഈ വീക്കെൻഡിൽ എക്സ്ക്ലൂസീവായി ആസ്വദിക്കൂ! 

www.manoramamax.com/movies

ENGLISH SUMMARY:

ManoramaMAX is bringing a power-packed weekend with three exclusive OTT releases from June 12. Watch the dark comedy Peeli, the realistic anthology Normal, and the family entertainer Kolahalamedu. Enjoy a mix of humor, drama, social themes, and engaging storytelling exclusively on Kerala's leading OTT platform. Explore hundreds of blockbuster movies and thousands of hours of premium entertainment on ManoramaMAX.