ഒരുപിടി മികച്ച റിലീസുകളുമായി ഈ വാരം നിങ്ങളെ ത്രില്ലടിപ്പിക്കാൻ മനോരമമാക്സ് ഒരുങ്ങിക്കഴിഞ്ഞു. സ്പോർട്സ് ഡ്രാമ, ക്രൈം ത്രില്ലർ, ക്യാമ്പസ് പ്രണയം തുടങ്ങി എല്ലാ പ്രേക്ഷകരെയും ഒരേപോലെ ആകർഷിക്കുന്ന ഒരു അടിപൊളി വീക്കെൻഡ് പാക്കേജാണ് ഇത്തവണ സമ്പൂർണ്ണ മലയാളം ചാനലായ മനോരമമാക്സിൽ ഒരുക്കിയിരിക്കുന്നത്.

 

സൂപ്പർഹിറ്റ് സ്പോർട്സ്  ഡ്രാമ ചിത്രം 'കപ്പ്' ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. സഞ്ജു വി. സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ റിയ ഷിബു, മാത്യു തോമസ് എന്നിവരുടെ തകർപ്പൻ പ്രകടനത്തോടൊപ്പം മെന്ററുടെ റോളിൽ ബേസിൽ ജോസഫും എത്തുന്നു. ഒപ്പം ഗുരു സോമസുന്ദരം, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും ഷട്ടിൽ കോക്കിനെ തന്റെ ജീവിതവും സ്വപ്നവുമായി കണ്ട്, പ്രതിഭകൊണ്ട് ദേശീയ തലത്തിലേക്ക് ഉയരുന്ന കണ്ണൻ എന്ന യുവാവിന്റെയും അവന്റെ മെന്ററുടെയും കഥ പറയുന്ന ചിത്രമാണിത്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഹൃദ്യമായ ചിത്രമായിരിക്കും 'കപ്പ്'.

 

അനുറാം സംവിധാനം ചെയ്യുന്ന 'മറുപക്ഷം' എന്ന ക്രൈം ത്രില്ലർ നാളെ മുതൽ പ്രേക്ഷകരിലേക്ക് എത്തും. ജയശങ്കർ, ഷഹീൻ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അഖിൽ പ്രഭാകർ എന്നിവർ അണിനിരക്കുന്ന ഈ ചിത്രം, ഒരു എടിഎം കവർച്ചയ്ക്കിടയിൽ അവിചാരിതമായി ഒരു ഗുണ്ടയെ വെടിവയ്ക്കേണ്ടി വരുന്ന നൈറ്റ് സെക്യൂരിറ്റി ഗാർഡിന്റെ ഉദ്വേഗഭരതമായ കഥയാണ് പറയുന്നത്. ക്യാംപസ് പ്രണയവും മിസ്റ്ററിയും നിറഞ്ഞ 'ഹയ' ശനിയാഴ്ചയോടെ റിലീസ് ചെയ്യും. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, ഇന്ദ്രൻസ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നു. മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്.

 

ഓരോ വാരവും മികച്ച പ്രീമിയം സിനിമകൾ സമ്മാനിക്കുന്ന സമ്പൂർണ്ണ മലയാളം OTT പ്ലാറ്റ്‌ഫോമായ മനോരമമാക്സിൽ മഴവിൽ മനോരമ, മനോരമ ന്യൂസ് എന്നിവയിലെ പ്രോഗ്രാമുകൾക്ക് പുറമെ അഞ്ഞൂറിലധികം സൂപ്പർഹിറ്റ് സിനിമകളും ഇരുപതിനായിരത്തിലധികം മണിക്കൂർ ദൈർഘ്യമുള്ള മറ്റ് വിനോദ പരിപാടികളും ലഭ്യമാണ്.  ഇപ്പോൾ തന്നെ മനോരമമാക്സ് ലോഗിൻ ചെയ്ത് 'നിങ്ങളുടെ പ്രിയപ്പെട്ട സിനിമ കണ്ടുതുടങ്ങൂ, നിങ്ങളുടെ പ്രിയപ്പെട്ട സ്ക്രീനിൽ!

ENGLISH SUMMARY:

ManoramaMAX has unveiled an exciting weekend entertainment package featuring the sports drama ‘Cup’ starring Basil Joseph, Riya Shibu, and Mathew Thomas. The OTT platform will also stream the crime thriller ‘Marupaksham’ and the campus romance mystery ‘Haya’. With hundreds of blockbuster movies and thousands of hours of entertainment content, ManoramaMAX continues to expand its premium Malayalam streaming library.