മലയാളി പ്രേക്ഷകർക്കായി ഓരോ ആഴ്ചയും ഒട്ടനവധി പുതിയ ചിത്രങ്ങൾ പുറത്തിറക്കുന്ന സമ്പൂർണ്ണ മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ മനോരമമാക്സിൽ (ManoramaMAX) ഈ ആഴ്ചയും മൂന്ന് വേറിട്ട റിലീസുകൾ ഒരുങ്ങുന്നു. പ്രേക്ഷകർ ഏറെ കാത്തിരുന്ന സൈജു കുറുപ്പ് ചിത്രം ‘ഗു’, സസ്‌പെൻസ് ഡ്രാമ 'സ്റ്റേൽമേറ്റ്', ഹൃദയസ്പർശിയായ ചിത്രം 'ആദി സ്നേഹത്തിന്റെ വിരുന്നു മേശ' എന്നിവയാണ് അടുത്തടുത്ത ദിവസങ്ങളിലായി പ്രേക്ഷകരിലേക്ക് എത്തുന്നത്.
തിയേറ്ററുകളിൽ വലിയ ചർച്ചയായ സൂപ്പർനാച്ചുറൽ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഗു’ ജൂൺ 19 മുതൽ മനോരമമാക്സിൽ കാണാം. മുത്തശ്ശിക്കഥകളിലെ ‘ഗുളികൻ’ എന്ന അമാനുഷിക ശക്തിയുടെ സാന്നിധ്യം സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ യുക്തിവാദിയായ അച്ഛനായി സൈജു കുറുപ്പ് ശക്തമായ പ്രകടനം കാഴ്ചവെക്കുമ്പോൾ, 'മാളികപ്പുറം' ഫെയിം ദേവനന്ദ മിന്നയായി വിസ്മയിപ്പിക്കുന്നു. മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവാണ് നിർമ്മിച്ചിരിക്കുന്നത്.
ജൂൺ 20-ന് റിലീസ് ചെയ്യുന്ന 'സ്റ്റേൽമേറ്റ്' ജയ മേനോൻ ആണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചെസ്സുകളിയിൽ ഇരുപക്ഷത്തിനും കൂടുതൽ നീക്കങ്ങൾ സാധ്യമാകാതെ കളി സമനിലയിലാകുന്ന അവസ്ഥയെയാണ് 'സ്റ്റേൽമേറ്റ്' എന്ന് വിളിക്കുന്നത്. ജീവിതത്തിലും മനുഷ്യബന്ധങ്ങളിലും ഇത്തരം മാറ്റമില്ലാത്ത, മുന്നോട്ട് പോകാനാക്കാത്ത പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകാം എന്ന ശക്തമായ പ്രമേയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
തുടർന്ന് ജൂൺ 21-ന് റിലീസ് ചെയ്യുന്ന, സ്നേഹത്തിന്റെ വേരുകളിലേക്ക് തിരികെ സഞ്ചരിക്കുന്ന ചിത്രം 'ആദി സ്നേഹത്തിന്റെ വിരുന്നു മേശ' പ്രേക്ഷകരിലേക്ക് എത്തും. മിനി ഐ.ജി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം— സ്നേഹവും അവ സഞ്ചരിക്കുന്ന വ്യത്യസ്തമായ മനോനിലകളെയും കുറിച്ചുള്ള കഥയാണ് പറയുന്നത്.
ഓരോ ആഴ്ചയും പുതിയ സിനിമകളുമായി എത്തുന്ന മലയാളത്തിലെ നമ്പര്‍ വൺ OTT പ്ലാറ്റ്‌ഫോമാണ് ManoramaMAX. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും ഹിറ്റ് പ്രോഗ്രാമുകൾക്ക് പുറമെ, അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും ഇരുപതിനായിരത്തിലധികം മണിക്കൂർ നീളുന്ന വിനോദശേഖരവുമാണ് മനോരമ മാക്‌സ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ഈ ആഴ്ചയിലെ ഹിറ്റ് സിനിമകൾ ഒന്നും തന്നെ മിസ്സ് ചെയ്യാതിരിക്കൂ. ഇപ്പോൾ തന്നെ www.manoramamax.com സന്ദർശിക്കൂ, ആഘോഷങ്ങൾ തുടങ്ങൂ