• കൊടുവള്ളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം ‘ഖലീഫ’ ഈ ഒക്ടോബർ 9 മുതൽ മനോരമമാക്സ് പ്രേക്ഷകരിലേക്ക് എത്തുന്നു

കൊടുവള്ളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം ‘ഖലീഫ’ ഈ ഒക്ടോബർ 9 മുതൽ മനോരമമാക്സ് പ്രേക്ഷകരിലേക്ക് എത്തുന്നു. കൊടുവള്ളിയിൽ തുണിക്കട നടത്തി സാധാരണ ജീവിതം നയിക്കുകയായിരുന്ന മാമ്പാറയ്ക്കൽ ആമിർ അലി. എന്നാൽ പിതാവ് യൂനുസ് അലി അപ്രതീക്ഷിതമായി ഒരു സ്വർണക്കടത്ത് കേസിൽ ഉൾപ്പെടുന്നതോടെയാണ് ആമിറിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്.

കുടുംബത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ശ്രമിക്കുന്നതിനിടയിൽ, സ്വന്തം കുടുംബ ചരിത്രത്തിലേക്ക് തന്നെ ആമിർ എത്തിച്ചേരുന്നു. ഒരുകാലത്ത് സ്വർണക്കടത്ത് മേഖലയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന മുത്തശ്ശൻ മാമ്പാറയ്ക്കൽ അഹമ്മദ് അലിയുടെ പാരമ്പര്യം ആമിറിന്റെ വഴികളെ മാറ്റിമറിക്കുന്നു. കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമം തുടർന്ന് അധോലോകത്തിലെ അധികാര മത്സരങ്ങളിലേക്കും കുടിപ്പകകളിലേക്കും വഴിമാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വൈശാഖ് സംവിധാനം ചെയ്ത് ജിനു വി. എബ്രഹാം തിരക്കഥയൊരുക്കിയ ചിത്രത്തിൽ മാമ്പാറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്നു. മോഹൻലാലും ടൊവിനോ തോമസും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. 

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും തെലുങ്ക് നടി മാളവിക ശർമയും മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, രൻജി  പണിക്കർ, ഷമ്മി തിലകൻ, സഞ്ജു ശിവ്റാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഖലീഫ' ഒക്ടോബർ 9 മുതൽ മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിക്കും.  www.manoramamax.com/movies

ENGLISH SUMMARY:

Prithviraj Sukumaran stars as Aamir Ali in Khalifa, a crime action thriller set in Koduvally. Directed by Vaishakh and scripted by Jinu V. Abraham, the film explores gold smuggling, family legacy and underworld power struggles. Mohanlal, Tovino Thomas, Neil Nitin Mukesh and Malavika Sharma are also part of the cast. Khalifa premieres on ManoramaMAX on October 9.