44–ാം പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന് ഭാര്യയും നിര്‍മാതാവുമായ സുപ്രിയ നേര്‍ന്ന പിറന്നാള്‍ ആശംസ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജിനൊപ്പമുള്ള വിവിധ ചിത്രങ്ങളും മകള്‍ അലംകൃതയ്​ക്കൊപ്പമുള്ള വിഡിയോയും പങ്കുവച്ചാണ് സുപ്രിയ പിറന്നാള്‍ ആശംസ നേര്‍ന്നത്. വിദേശ ടൂറിനിടെ പൃഥ്വിരാജിനൊപ്പം കൈ പിടിച്ച് നടക്കുന്ന അലംകൃതയുടെ വിഡിയോ ആണ് സുപ്രിയ പങ്കുവച്ചത്. 

'ഞങ്ങളുടെ പ്രിയപ്പെട്ട ഡാഡയ്​ക്ക് പിറന്നാള്‍ ആശംസകള്‍. എപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമായിരിക്കട്ടെ. വി ലവ് യൂ ടു ദി മൂണ്‍ ആന്‍ഡ് ബാക്ക്,' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സുപ്രിയ കുറിച്ചത്. 

പൃഥിയുടെ പിറന്നാളിനോടനുബന്ധിച്ച് സംവിധായകന്‍ രാജമൗലി പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. 'പിറന്നാള്‍ ആശംസകള്‍ പൃഥ്വി. നിന്നിലുറങ്ങിക്കിടക്കുന്ന കുംഭയെ ഇന്നുണര്‍ത്തുന്നില്ല. ലോകത്ത് തന്റേതായ മുദ്ര പതിപ്പിക്കാൻ വിധിക്കപ്പെട്ട ആ കുംഭയെ,' എന്നാണ് വാരാണസി ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് രാജമൗലി കുറിച്ചത്. 

രാജമൗലിയുടെ പുതിയ ചിത്രമായ 'വാരാണസി'യില്‍ 'കുംഭ' എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായിക. 'ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ' ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. 'ഭ്രമയുഗം' എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യര്‍ ആണ് നായിക. 

ENGLISH SUMMARY:

Actor and producer Prithviraj Sukumaran celebrated his 44th birthday, receiving heartwarming wishes from his wife Supriya Menon along with a touching family video. Renowned filmmaker S.S. Rajamouli also shared a special birthday note unveiling Prithviraj's character 'Kumbha' from their upcoming big-budget project 'Varanasi'. The post quickly drew immense public attention across social media platforms. Fans and prominent figures from the film fraternity joined in celebrating the milestone.