മകള്‍ സബൈനയുടെ 14ാം പിറന്നാള്‍ ആഘോഷിച്ച് നടി ശ്വേതാ മേനോന്‍. തന്‍റെ സമൂഹമാധ്യമങ്ങളിലൂടെയാണ് നടി മകളുടെ പിറന്നാളാഘോഷത്തിന്‍റെ വിഡിയോ പങ്കുവച്ചത്. എന്നാല്‍ വിഡിയോയില്‍ കൗതുകമായത് സബൈനയുടെ ഒരു മുഖം ശ്വേത പുറത്തുകാണിച്ചിട്ടില്ല എന്നതാണ്. കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സബൈനയുടെ ചിത്രങ്ങളോ വിഡിയോകളോ ഒന്നും തന്നെ ശ്വേത ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ ചെറിയ പിറന്നാളാഘോഷമായിരുന്നു സംഘടിപ്പിച്ചത്. വിഡിയോയില്‍ ശ്വേത സബൈനയെ മുത്തംവയ്ക്കുന്നതും എല്ലാവരുമായി കേക്ക് പങ്കുവയ്ക്കുന്നതും കാണാം. മകളുടെ സ്വകാര്യത മാനിച്ചാണ് ശ്വേത മുഖം വെളിപ്പെടുത്താത്തത് എന്നാണ് നിഗമനം.
‘എന്റെ കുഞ്ചിക്കും കണ്ണന്റെ പുച്ചുവിനും 14-ാം പിറന്നാൾ ആശംസകൾ! ഹാപ്പി ബർത്ത്ഡേ സബൈന’ എന്ന അടിക്കുറിപ്പോടെയാണ് ശ്വേത വിഡിയോ പങ്കുവെച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് പിറന്നാളാശംസകളുമായി കമന്‍റുകളില്‍ പ്രത്യക്ഷപ്പെടുന്നത്.
‘നാട്ടിലേക്ക് തിരിക്കാന്‍ മണിക്കൂറുകള്‍ മാത്രം, വിമാനത്താവളത്തിലെത്തി കുടുംബം, പക്ഷേ അബൂട്ടി വന്നില്...
2012 സെപ്റ്റംബർ 27-നാണ് സബൈന ജനിച്ചത്. ബ്ലെസ്സി സംവിധാനം ചെയ്ത 'കളിമണ്ണ്' (2013) എന്ന മലയാള സിനിമയ്ക്കായി സബൈനയുടെ ജനനം തത്സമയം (live) ക്യാമറയിൽ പകർത്തിയത് ഇന്ത്യൻ സിനിമാചരിത്രത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്വേത മേനോനും ഭർത്താവ് ശ്രീവത്സൻ മേനോനും മകളെ സ്നേഹത്തോടെ "കുഞ്ചി", "പുച്ചു" എന്നീ വിളിപ്പേരുകളിലാണ് അഭിസംബോധന ചെയ്യാറുള്ളത്.