ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉബൈനി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം ശുക്രന്‍ ഒടിടി റിലീസിനൊരുങ്ങുന്നു. നാളെ മുതല്‍ ( ഏപ്രില്‍ 03) മുതല്‍ മനോരമ മാക്സില്‍ ചിത്രം കാണാം.
കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക. കോട്ടയം നസീര്‍, ടിനി ടോം, അശോകന്‍, അസീസ് നെടുമങ്ങാട്,ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ,ബിനു തൃക്കാക്കര , മാലാ പാര്‍വ്വതി, റിയാസ് നര്‍മ്മകല, തുഷാര പിള്ള ,ദിവ്യാ എം. നായര്‍, ജയക്കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജീമോന്‍ ജോര്‍ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചത് സ്റ്റില്‍ജു അര്‍ജുനും സൂരജ് എസ് കുറുപ്പുമാണ്.
ട്രെയിലര്‍ കാണാം: https://www.manoramamax.com/trailer/detail/183689/sukran-trailer
മധുരകണക്ക് ഏപ്രില്‍ നാലുമുതല്‍
ഹരീഷ് പേരടി കേന്ദ്ര കഥാപാത്രമായ പുതിയ ചിത്രം 'മധുര കണക്ക്' ഏപ്രില്‍ നാല് മുതല്‍ മനോരമ മാക്സില്‍ സ്ട്രീം ചെയ്തു തുടങ്ങും. എ.ശാന്തകുമാര്‍ തിരക്കഥ എഴുതിയ രാധേശ്യാം വി സംവിധാനം ചെയ്ത ചിത്രമാണ് മധുരക്കണക്ക്.
റിട്ടയര്‍ ആയ ഒരു കണക്കധ്യാപകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഹരീഷ് പേരടിയ്ക്ക് ഒപ്പം ഇന്ദ്രൻസ്, ഹരീഷ് കണാരൻ, വിഷ്ണു പേരടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഹരീഷ് പേരടിയും നസീർ എൻ.എമ്മും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം എൽദോ ഐസക്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം പ്രകാശ് അലക്സ് എന്നിവർ നിർവ്വഹിച്ചു. സന്തോഷ് വർമ്മ, നിഷാന്ത് കോടമന എന്നിവരാണ് ഗാനരചന നിർവ്വഹിച്ചത്.
ട്രെയിലര്‍ കാണാം: https://www.manoramamax.com/trailer/detail/183690/madhura-kanakku-trailer
'ഷാഡോ പ്ലേ 'ഏപ്രിൽ 5 മുതൽ
മലയാളം ഒറിജിനൽ വെബ് സീരീസുകളുടെ ലോകത്ത് പുതിയ വിപ്ലവം കുറിക്കാൻ മനോരമമാക്സ് . ക്രൈം ത്രില്ലർ പ്രേമികളെ മുൾമുനയിൽ നിർത്തുന്ന തകർപ്പൻ ഇൻവെസ്റ്റിഗേഷൻ സീരീസ് 'ഷാഡോ പ്ലേ ' ഈ ഞായറാഴ്ച (ഏപ്രിൽ 5) മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. പ്രതികാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഈ ത്രില്ലർ, ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്.
ജയിൻ ആൻഡ്രൂസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഷാഡോ പ്ലേ ' മൂന്ന് എപ്പിസോഡുകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസായ ‘മേനക’ നൽകിയ അതേ ഉദ്വേഗവും നിഗൂഢതയും ഈ പുതിയ സീരീസിലും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. 'Menaka' എന്ന ഹിറ്റ് സീരീസിനോട് കിടപിടിക്കുന്ന തരത്തിലുള്ള ഹൈ-വോൾട്ടേജ് ഡ്രാമയും സസ്പെൻസും 'ഷാഡോ പ്ലേ '-യുടെ ഓരോ ഫ്രെയിമിലുമുണ്ട്.
നിഗൂഢതകൾ ഒളിപ്പിച്ച തിരക്കഥയും നിഖിൽ സുരേന്ദ്രന്റെ മനോഹരമായ ദൃശ്യങ്ങളും ബാസിൽ സി.ജെ ഒരുക്കിയ പശ്ചാത്തല സംഗീതവും സീരീസിനെ വേറിട്ടൊരു അനുഭവമാക്കി മാറ്റുന്നു. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും എല്ലാ പ്രോഗ്രാമുകൾക്കും പുറമെ അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും 20,000 മണിക്കൂറിലധികം വരുന്ന വിനോദ പരിപാടികളുമുള്ള മലയാളത്തിലെ നമ്പർ 1 OTT പ്ലാറ്റ്‌ഫോമാണ് മനോരമമാക്സ്.
ട്രെയിലര്‍ കാണാം: https://www.manoramamax.com/trailer/detail/183610/shadow-play-trailer